• വാചാ പരീക്ഷ

രണ്ടാം വര്‍ഷ എം.എ. ഹിസ്റ്ററി ഡിഗ്രി (വിദൂര വിദ്യാഭ്യാസം- സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) , ജൂണ്‍ 2022 ന്‍റെ വാചാ പരീക്ഷ 24.03.2023 ന് സര്‍വകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

  • പ്രോജക്ട് മൂല്യനിർണ്ണയം

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ മ്യൂസിക് (സി. സി .എസ് .എസ്- 2015 സിലബസ് -സപ്ലിമെന്ററി- മേഴ്‌സി ചാൻസ് ഉൾപ്പെടെ) മെയ് 2022 പരീക്ഷകളുടെ ഡിസ്സെർറ്റേഷൻ/പ്രോജക്ട് മൂല്യനിർണ്ണയം മാർച്ച് 27ന് പഠനവകുപ്പിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

  • മൂന്നാം വർഷ ബിരുദം- പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 10.04.2023, തിങ്കളാഴ്ച, വൈകിട്ട് നാലു മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.