ഇൻസ്റ്റഗ്രാം അക്കൗണ്ട് നന്നായി മെയിന്റയിൻ മെയ്ന്റയിൻ ചെയ്ത് പോകുന്നുണ്ടല്ലോ അല്ലെ? ഇനി, നിങ്ങളുടെ കരിയർ സെറ്റ് ആക്കാൻ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് കൂടി റെഡി ആക്കിയാലോ? ലിങ്ക്ഡ് ഇൻ. പഠിച്ചുകൊണ്ടിരിക്കുമ്പോ നിങ്ങളൊക്കെ കേട്ട് കാണും ലിങ്കിടിനെകുറിച്ച്. പണ്ടെങ്ങോ അക്കൗണ്ട് ഉണ്ടാക്കിയിട്ട് ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിൽ തീർച്ചയായും ഇന്ന് തന്നെ നിങ്ങളുടെ ലിങ്ക്ഡ് ഇൻ അക്കൗണ്ട് റെഡി ആക്കണം.

  • കമ്പനികൾ സ്‌കിൽ ഉഉള്ളവരെ തേടി നടപ്പാണ്. അങ്ങനെ എച്ച് ആറുമാർ ലിങ്ക്ഡ് ഇന്നിൽ പരതി നിങ്ങളുടെ പ്രൊഫൈൽ മാച്ചിങ് ആയി കണ്ടാൽ നല്ലൊരു ജോലി കിട്ടി തലവര മാറാൻ അധികം സമയമൊന്നും വേണ്ട.
  • നിങ്ങൾക്ക് ഇഷ്ടമുള്ള മേഖലയിൽ തൊഴിൽ കണ്ടെത്താം, അപേക്ഷിക്കാം.
  • നിങ്ങളുടെ വർക്കുകൾ ഷെയർ ചെയ്യാം.
  • സമാന മേഖലയിൽ ഉള്ളവരുമായി നെറ്റ്‌വർക്കിങ് സ്ഥാപിക്കാം, ഒത്താൽ മികച്ച അവസരങ്ങൾ അവരിലൂടെ തന്നെ ലഭിക്കും.

Reference : why LinkedIn is Important?

Read More : എങ്ങനെ ഒരു എസ് എ പി പ്രൊഫെഷണലാകാം? അറിയേണ്ടതെല്ലാം