ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിനുള്ള പ്രാധാന്യം എന്തായിരിക്കും? ജൂലൈ 22 ന് ലോക ചരിത്രത്തിൽ, ഇന്ത്യൻ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. ഈ ദിവസം ചരിത്രത്തിൽ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഈ ലേഖനം ഇവിടെ രേഖപ്പെടുത്തുന്നത്.

1678– ൽ ഇതേ ദിവസമാണ് ഗ്രേറ്റ് മറാത്താ കിങ് ശിവജി വെല്ലൂർ കോട്ട തിരിച്ചുപിടിച്ചത്. മുഗൾ ചക്രവർത്തി ഔറംഗസേബുമായി നീണ്ട പതിനാല് മാസങ്ങൾ യുദ്ധം ചെയ്തതിന് ശേഷമായിരുന്നു ഇത്.

1702– ജൂലൈ 22 നാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലയനം നടന്നത്. അതുവരെ യുണൈറ്റഡ് കമ്പനി ഓഫ് മെർച്ചന്റ്സ് ഓഫ് ഇംഗ്ലണ്ട് ട്രേഡിങ് ആയിരുന്ന കമ്പനി തങ്ങളുടെ എതിർ ഗ്രൂപ്പുമായി ലയിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആയി മാറുന്നത് ഇതേ ദിവസമാണ്.

1981– ൽ ഇന്ത്യയുടെ ആദ്യ ജിയോസ്റ്റേഷനറി ഉപഗ്രഹമായ ആപ്പിൾ അതിന്റെ പ്രവർത്തനം ആരംഭിച്ചത് ഇതേ ദിവസമാണ്. ഫ്രഞ്ച് ഗയാനയിൽ നിന്നും യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ വിക്ഷേപണ വാഹനത്തിലായിരുന്നു ആപ്പിൾ വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഗവേഷണങ്ങളിൽ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ആപ്പിളിന്റെ വിജയം.

1894– ചരിത്രത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മോട്ടോർ കാര് റേസ് നടന്നതും ഇതേ ദിവസമായിരുന്നു. പാരീസിൽ നിന്നും റുവാനിലേക്ക്. 126 കിലോമീറ്റർ ആയിരുന്നു ദൂരം.

1972– ൽ ഇതേ ദിവസമാണ് വെനേര 8 ശുക്രനിൽ ലാൻഡ് ചെയ്തത്. ശുക്രനിലേക്കുള്ള സോവിയറ്റ് യൂണിയന്റെ ആദ്യ വിജയകരമായ ദൗത്യമായിരുന്നു വെനേര 8 .

1991– സ്ലോവേനിയ, ക്രൊയേഷ്യ, യുഗോസ്ലാവിയ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ബ്രിയോണി പ്രഖ്യാപനം നടന്നതും ഇതേ ദിവസമായിരുന്നു. സ്ലോവേനിയ യുഗലോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഉണ്ടായ “10 ഡേ വാർ” എന്നറിയപ്പെടുന്ന സ്ലോവേനിയൻ വാർ ഓഫ് ഇൻഡിപെൻഡൻസിന് അവസാനമുണ്ടായത് ബ്രിയോണി പ്രഖ്യാപനത്തിലൂടെയാണ്. ക്രൊയേഷ്യയിലെ ബ്രിയോണി ദ്വീപിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്.