ഇന്ത്യയുടെ ചരിത്രത്തിൽ ജൂലൈ 25 നുള്ള പ്രത്യേകത, ഇന്ത്യയുടെ രാഷ്ട്രപതിമാരുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രപതിമാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറേണ്ടത് ഇന്ന തീയതിയായിരിക്കണം എന്ന ലിഖിത നിയമം ഇല്ലാഞ്ഞിട്ടുപോലും ഇന്ത്യയുടെ 4 രാഷ്ട്രപതിമാർ ഒഴികെ ബാക്കിയെല്ലാവരും അധികാരത്തിലേറിയത് ജൂലൈ 25 നാണ് എന്ന് കാണാം. ഏറ്റവും അവസാനം ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തതും 2022 ജൂലൈ 25 നു ആണ്. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണൻ, ഫക്രുദീൻ അലി അഹമ്മദ്, സാക്കിർ ഹുസ്സൈൻ എന്നീ രാഷ്ട്രപതിമാരാണ് മറ്റു ദിവസങ്ങളിൽ അധികാരത്തിലേറിയവർ.