ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 11 രാവിലെ 11.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Home VACANCIES