വയലി മഴോത്സവത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഇൻടാഞ്ചിബിൾ ഹെറിട്ടേജ് സ്റ്റഡീസും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ നിള ക്യാമ്പസും സംയുക്തമായി മഴ സെമിനാറും മഴയെ ആസ്പദമാക്കി സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരവും സംഘടിപ്പിക്കുന്നു. മഴ സെമിനാർ ഓഗസ്റ്റ് ആറിന് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചെറുതുരുത്തിയിലുളള നിള ക്യാമ്പസിൽ നടക്കും. ‘കേരള സംസ്കാര നിർമ്മിതിയിൽ കാലവർഷത്തിന്റെ പ്രസക്തി’ എന്നതാണ് സെമിനാറിന്റെയും പ്രബന്ധ രചന മത്സരത്തിന്റെയും വിഷയം. രാവിലെ 9.30 മുതൽ 5.30 വരെ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി പേര്, പഠിക്കുന്ന സർവ്വകലാശാല/കോളേജ്, വിഷയം എന്നിവ ചേർത്ത് തയ്യാറാക്കിയ ബയോഡാറ്റ [email protected]ൽ അയയ്ക്കണം. അവസാന തീയതി: ആഗസ്റ്റ് മൂന്ന്. മഴയെ ആശ്രയിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയ മലയാളിയുടെ ജീവിതത്തിന്റെ ഉളളറകളിലേക്ക് വെളിച്ചം വീശുന്ന മഴയുടെ സാമൂഹിക-സാംസ്കാരിക-ചരിത്ര വർത്തമാനങ്ങൾ, നാട്ടറിവുകൾ, ഞാറ്റുവേല വിശേഷങ്ങൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ സെമിനാറിന്റെ ഭാഗമായി ചർച്ച ചെയ്യുമെന്ന് സെമിനാർ കോ-ഓർഡിനേറ്റർ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു.

പ്രബന്ധ രചന മത്സരത്തിൽ സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മലയാളത്തിൽ തയ്യാറാക്കിയ അമൂർത്തമായ പ്രബന്ധങ്ങൾ 200 വാചകങ്ങൾക്ക് ഉളളിലായിരിക്കണം. അമൂർത്തമായ പ്രബന്ധങ്ങൾ അയയ്ക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ച്. തിരഞ്ഞെടുക്കുന്ന അമൂർത്തമായ പ്രബന്ധങ്ങൾ ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. പൂർണ്ണമായ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം [email protected]. കൂടുതൽ വിവരങ്ങൾക്ക് ഡോ. ടി. ജി. ജ്യോതിലാൽ, ഫോൺ:9447476372.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!