കളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാൽസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷ നുവാൽസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി നവംബർ 25 . വെബ്സൈറ്റ് വിലാസം www.nuals.ac.in