ആലപ്പുഴ: ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളജിലെ ഡർമറ്റോളജി ആൻഡ് വെനറോളജി ഡിപ്പാർട്ട്‌മെന്റിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എസ്.ടി.ഐ. ക്ലിനിക്കിൽ (പുലരി) ഒരു എസ്.ടി.ഐ. കൗൺസിലറുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ മാർച്ച് 31 വരെയാണ് നിയമനം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 10ന് രാവിലെ 10.30ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. മാസം 13,000 രൂപ വേതനം ലഭിക്കും .
യോഗ്യത: സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യാളജി/ആന്ത്രോപ്പോളജി/ഹ്യൂമൻ ഡെവലപ്പ്‌മെന്റ എന്നിവയിലേതെങ്കിലുമുള്ള ബിരുദം/ മൂന്നു മുതൽ അഞ്ചു വർഷം വരെ എച്ച്.ഐ.വി/എയ്ഡ്‌സ് മേഖലയിൽ പ്രവർത്തി പരിചയത്തോടു കൂടിയുള്ള നഴ്‌സിങ് ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ഐ.വി./എയ്ഡ്‌സ് ബാധിതർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ എച്ച്.ഐ.വി. എയ്ഡ്‌സ് മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള നഴ്‌സിങ് ഡിപ്ലോമ, സൈക്കോളജി/സോഷ്യൽവർക്കിലോ ബിരുദാനന്തര ബിരുദം അഭിലഷണീയം.