ഫിഷറീസ് വകുപ്പില്‍ ജില്ലയില്‍ ‘മറൈന്‍ ഡാറ്റാ കളക്ഷനും ജുവൈനല്‍ ഫിഷിംഗ് പഠനവും’ സംബന്ധിച്ച സര്‍വേയുടെ വിവരണ ശേഖരണത്തിന് ഒരു പാര്‍ട്ട് ടൈം എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍.

നിലവില്‍ മറൈന്‍ ക്യാച്ച് അസസ്സ്‌മെന്റ് സര്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കും മുമ്പ് ചെയ്തിരുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 21 നും 36 നും മധ്യേ ആയിരിക്കണം. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25,000 രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04672202537