പൊതുമേഖലയിലെ മിനിരത്ന കമ്പനിയായ രാജസ്ഥാൻ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻസ് ലിമിറ്റഡിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് നാലെണ്ണം ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ ഒഴിവുകളാണ്.  ജൂനിയർ അക്കൗണ്ട്, ടെക്നിക്കൽ അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ്, ടെക്നീഷ്യൻ, ഡ്രൈവർ, ഡെപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ, എക്സിക്യൂട്ടീവ്, ഇംപോർട്ട് എക്സ്പോർട്ട് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.reiljp.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 19.