ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായാണ് ഒഴിവുകൾ.
ഗ്രൂപ്പ് സി യിൽ സ്റ്റോർ കീപ്പർ കം ക്ലാർക്കുകളുടെ 51 ഒഴിവുകളും വയർമാൻ 20 ഒഴിവുകളും സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് 2 18 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ യിൽ സീനിയർ മെഡിക്കൽ ഓഫീസറുടെ ഒരു ഒഴിവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടിൻറ ആറ് ഒഴിവുകളും മെഡിക്കൽ ഓഫീസറുടെ അഞ്ച് ഒഴിവുകളും ചൈൽഡ് സൈക്കോളജിസ്റ്റിൻറ ഒരു ഒഴിവും ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറ ഒരു ഒഴിവാണുള്ളത്. ഗ്രൂപ്പ് ബിയിൽ യോഗ ഇൻസ്ട്രക്ടർ, വൊക്കേഷണൽ കൗൺസിലർ, മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ ഓരൊ ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 3.