കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ 26500- 56700 രൂപ (പുതുക്കിയത്).  നിശ്ചിത യോഗ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്ക് മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കാം. ഓൺലൈൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ മാർച്ച് നാലിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഓൺലൈൻ ഇന്റർവ്യൂ മാർച്ച് അഞ്ചിന് രാവിലെ 10 മണിക്ക് നടക്കും. വിശദ വിവരങ്ങൾക്ക്: www.kudumbashree.org.

Leave a Reply