തിരുവനന്തപുരം ചാരാച്ചിറ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിവത്സര സിവില്‍ സര്‍വ്വീസ് പരിശീലന കോഴ്‌സിന്റെ ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ ഒന്നിന് രണ്ടുഘട്ടങ്ങളിലായി നടത്തും.
രജിസ്റ്റര്‍ നമ്പര്‍ 1 മുതല്‍ 500 വരെയുള്ളവര്‍ക്ക് രാവിലെ 11 മുതല്‍ 12 മണി വരെയും രജിസ്റ്റര്‍ 501 മുതല്‍ 1000 വരെയുള്ളവര്‍ക്ക് 12.30 മുതല്‍ 1.30 മണി വരെയുമാണ് പരീക്ഷ. മറ്റ് ഉപകേന്ദ്രങ്ങളില്‍ രാവിലെ 11 മണിക്ക് പ്രവേശനപരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2313065, 8281098867.