• തേർഡ് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ ഒന്ന് മുതലാരംഭിക്കുന്ന തേർഡ് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപത്തേഴു മുതൽ നവംബർ ഏഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഒൻപതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ പതിനൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ പത്തു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക്‌ 2022 ഒക്ടോബർ ഇരുപത്തേഴു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.