Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

സോഷ്യൽ വർക്കിൽ പി ജി ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് സോഷ്യൽ വർക്കറാവാൻ കഴിയുമോ? അല്ലെങ്കിൽ തന്നെ സോഷ്യൽ വർക്കറാവാൻ എന്തിനാ പി ജി? ഇതൊന്നും പഠിക്കാതെ തന്നെ ഇവിടെ സോഷ്യൽ വർക്ക് ചെയ്യുന്ന രാഷ്ട്രീയക്കാരും ചാരിറ്റി പ്രവർത്തകരും ഇല്ലേ? പ്രിയപ്പെട്ടവരേ, ആദ്യമേ തന്നെ പറയട്ടെ, ഇതൊന്നും അങ്ങനൊന്ന്വല്ല. അത് സോഷ്യൽ സർവീസ്, ഇത് സോഷ്യൽ വർക്ക്. പറയുമ്പോ ഒരു വാക്ക്, അത്രേയുള്ളു, പക്ഷെ വ്യത്യാസം വലുതാണ്. 

എന്താണ് സോഷ്യൽ വർക്ക്? എന്താണ് എം എസ് ഡബ്ള്യു? ഇത് പഠിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? എന്തൊക്കെയാണ് ഇതിന്റെ ജോലി സാധ്യതകൾ? സാലറി, സ്കോപ്പ്, ഇവയൊക്കെയാണ് ഇന്നത്തെ ചർച്ചാവിഷയങ്ങൾ. സോഷ്യൽ വർക്ക് എന്നാൽ സഹായമാവശ്യമുള്ള മനുഷ്യനെ വീണ്ടും വീണ്ടും സഹായമാവശ്യമുള്ളവനായി തന്നെ നിലനിർത്താതെ സ്വയം പര്യാപ്തമാക്കുന്ന പ്രോസസ്സ് ആണ്. പുതിയ ഒരു സമൂഹത്തെ, ഒരു ലോകത്തെ തന്നെ സൃഷ്ടിക്കുന്നതിൽ ഈ പറഞ്ഞ പ്രോസസിന് പങ്കുണ്ട്. അഡ്രസ് ചെയ്യുന്നത് ഒരു ഗ്രൂപ്പിനെ ആവുന്നത് കൊണ്ടാണ് അതിന് സോഷ്യൽ വർക്ക് എന്ന പേര് വരുന്നത്. 

pg in social work; know all about master of social work

മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് എന്ന കോഴ്സ് രണ്ട് വർഷം ദൈർഘ്യമുള്ള പി ജി ആണ്. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഡിഗ്രി ആണ് യോഗ്യത. അപ്പൊ ചോദിക്കാം, ബി എസ് ഡബ്ള്യു അല്ലേ പഠിക്കേണ്ടത് എന്ന്. പിന്നെ എന്തിനാണ് ബി എസ് ഡബ്ള്യു ഡിഗ്രി ഉള്ളത് എന്ന്. എം എസ് ഡബ്ള്യു പഠിക്കാൻ ബി എസ് ഡബ്ള്യു പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. യൂണിവേഴ്സിറ്റികൾക്ക് അനുസരിച്ച്, കോളേജുകൾക്ക് അനുസരിച്ച്, യോഗ്യത മാനദണ്ഡങ്ങളായ പേർസെന്റേജ്‌ ഓഫ് മാർക്ക് പോലുള്ളവയിൽ വ്യത്യാസങ്ങളുണ്ടായേക്കാം എന്ന് മാത്രം. അതെ പോലെ ഫീ സ്ട്രക്ച്ചറിലും. പക്ഷെ അഡ്മിഷൻ ലഭിക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിലല്ല കേട്ടോ, എൻട്രൻസ് എക്‌സാമിന്റെയും, ഗ്രൂപ്പ് ഡിസ്കഷന്റെയും, ഇന്റർവ്യൂവിന്റേയും ഒക്കെ അടിസ്ഥാനത്തിലാണ്. എന്ന് കരുതി പേടിക്കാനൊന്നുല്ല, അങ്ങനൊരു ബാലികേറാമല ഒന്നുമല്ല ഈ പറഞ്ഞ സ്റ്റെപ്പുകളൊന്നും. കാന്റിഡേറ്റിന്റെ സോഷ്യൽ അവെയർനെസാണ് പരിശോധിക്കുന്നത്. കൂടാതെ റീസണിങ് സ്കിൽസും ലാങ്ക്വേജ് സ്കിൽസും.

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഇന്ന് എം എസ് ഡബ്ള്യു കോഴ്സുകളുണ്ട്. ഇഗ്നോയിലും മറ്റ് യൂണിവേഴ്സിറ്റികളിലും ഡിസ്റ്റന്റ് ആയി പഠിക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷെ ഡിസ്റ്റന്റ് ആവുമ്പോൾ ഒരു പ്രശ്നമുണ്ട്. മറ്റ് കോഴ്സുകളെപോലെയല്ല എം എസ് ഡബ്ള്യു. ഇതിൽ ഫീൽഡ് വർക്കിനും മെണ്ടറിങ്ങിനും മോണിറ്ററിങ്ങിനുമൊക്കെ വളരെ വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ റെഗുലറായി പഠിക്കുന്നതാണ് എന്നും ഗുണം ചെയ്യുക. സ്ഥാപനം തിരഞ്ഞെടുക്കുന്ന സമയത്തും അത് ഓർമയുണ്ടാവണം. നിങ്ങളുടെ വർക്കുകൾ കൃത്യമായി മോണിറ്റർ ചെയ്യുന്ന, ഫീൽഡ് വർക്കുകൾക്ക് ഒത്തിരി സ്പേസ് നൽകുന്ന, എൻ ജി ഓ യുമായും, അതുപോലെ എം എസ് ഡബ്ള്യു പഠനത്തിനും പ്രവർത്തി പരിചയത്തിനും സഹായിക്കുന്ന സ്ഥാപനങ്ങളുമായും നമ്മെ കണക്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചൂസ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണം. 

pg in social work; know all about master of social work

ആദ്യം പറഞ്ഞ ആ ചെയ്ഞ്ചിങ് പ്രോസസ് ഇതിലെ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ എം എസ് ഡബ്ള്യു പഠിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് സോഷ്യൽ വർക്കറാവാനോ അതിൽ വിജയിക്കാനോ സാധിക്കില്ല. പഠിക്കുന്ന വ്യക്തിക്ക് വ്യക്തമായ ഒരു വിഷൻ ഉണ്ടായിരിക്കണം. ചെയ്യാൻ പോകുന്ന ജോലിയെക്കുറിച്ച് പാഷനേറ്റ് ആയിരിക്കുകയും വേണം. സമൂഹത്തിനു ഞാൻ എന്താണ് കോൺട്രിബ്യുട്ട് ചെയ്യാൻ പോകുന്നത്? എന്ത് മാറ്റമാണ് ഞാൻ ഇവിടെ കൊണ്ടുവരാൻ പോകുന്നത്? ഞാൻ ചെയ്യുന്നതിലൂടെ ഉണ്ടാവാൻ പോകുന്ന ഇമ്പാക്ട് എന്താണ്? എന്നതിനെ കുറിച്ചൊക്കെ നല്ല ക്ലാരിറ്റി ഉണ്ടായിരിക്കണം, അതുപോലെ കൺവിക്ഷനും. 

മനുഷ്യനെക്കുറിച്ച്, മനുഷ്യന്റെ വളർച്ചയെക്കുറിച്ച്, അവന്റെ വളർച്ചയെ സമൂഹം എങ്ങനെയൊക്കെ ഇൻഫ്ലുവെൻസ് ചെയ്യുന്നു എന്നതിനെക്കുറിച്ച്, അതെ പോലെ തന്നെ സമൂഹത്തെക്കുറിച്ച്, സമൂഹം എങ്ങനെ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച്, സമൂഹത്തിൽ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച്, ഇക്വാലിറ്റി എന്ത്? നീതി എന്ത്? സ്വാതന്ത്ര്യം എന്ത് തുടങ്ങി വിവിധങ്ങളായ കാര്യങ്ങളാണ് എം എസ് ഡബ്ള്യു വിൽ അതേപോലെ തന്നെ സോഷ്യൽ വർക്ക് കോഴ്സുകളിൽ പഠിക്കാനുള്ളത്. സമൂഹത്തിന്റെ ഓരോ കോണിലും സോഷ്യൽ വർക്ക് വിദ്യാർത്ഥിയുടെ കണ്ണും മനസും എത്തേണ്ടതുണ്ട് എന്നർത്ഥം. സോഷ്യൽ വർക്ക് പ്രൊഫെഷൻ എന്താണ് എന്നതിനെക്കുറിച്ചും, അതേപോലെ സോഷ്യൽ വർക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ടെക്‌നിക്‌സുകളും എം എസ് ഡബ്ള്യു സിലബസിൽ പഠിക്കാനുണ്ട്. സോഷ്യൽ വർക്ക് രണ്ട് വിധമുണ്ട്. മൈക്രോ ഇന്റർവെൻഷനും മാക്രോ ഇന്റർവെൻഷനും. മൈക്രോ എന്നാൽ ഒരു വ്യക്തിയെ അഡ്രസ് ചെയ്യുന്നു എന്നും മാക്രോ എന്നാൽ ഒരു സമൂഹത്തെ അഡ്രസ് ചെയ്യുന്നു എന്നുമാണ് അർഥം. 

PG in social work; know all about master of social work

ഇതൊന്നും കൂടാതെ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്ലാൻ ചെയ്യുന്നതും, എക്സിക്യൂട്ട് ചെയ്യുന്നതും മാനേജ് ചെയ്യുന്നതുമൊക്കെ എം എസ് ഡബ്ള്യുവിൽ പഠിക്കാനുണ്ട്. കൂട്ടത്തിൽ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും. ഇതൊക്കെയാണ് എം എസ് ഡബ്ള്യു ചെയ്യുന്ന വിദ്യാർത്ഥി പഠിക്കുന്നത്. എം എസ് ഡബ്ള്യു വിൽ തന്നെ വിവിധ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, ഹെൽത്ത് സോഷ്യൽ വർക്ക് അഥവാ, മെഡിക്കൽ സൈക്കാട്രിക് സോഷ്യൽ വർക്ക്, ഫാമിലി ആൻഡ് ചൈൽഡ് വെൽഫെയർ, കൗൺസിലിംഗ് എന്നിങ്ങനെ. താല്പര്യമുള്ള മേഖല ഏതാണോ അത് ചൂസ് ചെയ്ത് പഠിക്കുക. 

എം എസ് ഡബ്ള്യു പഠിച്ച് കഴിഞ്ഞ ഒരു വ്യക്തിക്ക് എവിടെയൊക്കെ ജോലി ലഭിക്കാം? എന്തൊക്കെ ജോബ് റോൾസ് ആണ് അവരെ കാത്തിരിക്കുന്നത്? അടുത്തതായി നമ്മൾ പരിശോധിക്കുന്നത് അതാണ്. ആശുപത്രികളിൽ, മാനസികാരോഗ്യ കേന്ദ്രങ്ങളിലും, അല്ലാത്ത ആശുപത്രികളിലും എം എസ് ഡബ്ള്യുകാർക്ക് സാധ്യതകളുണ്ട്. കൂടാതെ സ്കൂളുകളിൽ, പ്രൈവറ്റ് കമ്പനികളിൽ, റിസേർച്ചുകളിൽ, അതേപോലെ തന്നെ സർക്കാരുകളുടെ വിവിധ പ്രൊജെക്ടുകളിൽ, കമ്മ്യൂണിറ്റി വെൽഫെയർ പദ്ധതികളിൽ ഒക്കെ ചാൻസുകളുണ്ട്. ഇനി വിദേശ രാജ്യങ്ങളിൽ ആണെങ്കിൽ, സോഷ്യൽ വർക്ക് ഒരു പ്രൊഫെഷൻ ആയി അംഗീകരിച്ചിട്ടുള്ളതായതിനാൽ തന്നെ നിരവധി ജോലി സാധ്യതകളാണുള്ളത്. 

കേരളത്തിൽ എം എസ് ഡബ്ള്യു പഠിച്ച്, വിദേശത്തേക്ക് പോവുന്നവർ പക്ഷെ അറിഞ്ഞിരിക്കേണ്ട വേറൊരു കാര്യമുണ്ട്. എം എസ് ഡബ്ള്യു മാത്രം ഉണ്ടായാൽ വിദേശ രാജ്യങ്ങളിൽ ജോലി നോക്കാൻ കഴിയില്ല, അതിന് ലൈസൻസ് ആവിശ്യമാണ്. കോഴ്സ് കഴിഞ്ഞ് ഏത് രാജ്യത്തേക്കാണോ നിങ്ങൾ പോകുന്നത് അവിടെ എത്തി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിന് കീഴിൽ പ്രാക്ടീസ് ചെയ്യണം. അവർ അത് സൂപ്പർവൈസ് ചെയ്യും. ശേഷം അവിടെയുള്ള പ്രൊഫെഷണൽ ബോഡികളുടെ പരീക്ഷയും പാസാവേണ്ടതുണ്ട്. കാന്റിഡേറ്റിന്റെ എഫിഷ്യൻസിയും സ്കില്ലും പരിശോധിച്ച ശേഷം ലൈസൻസും പ്രൊവൈഡ് ചെയ്യും. 

വിദേശ രാജ്യങ്ങളിലേ സോഷ്യൽ വർക്ക് ഒരു പ്രൊഫെഷൻ ആയി അംഗീകരിച്ചിട്ടുള്ളു, ഇന്ത്യയിൽ ഇല്ല, നമ്മുടെ രാജ്യത്ത് ഇപ്പോഴും എം എസ് ഡബ്ള്യു ഒരു പി ജി കോഴ്സ് ആണ്, പ്രൊഫെഷണൽ കോഴ്സ് അല്ല. എന്ന് കരുതി മാറ്റം വരില്ല എന്നല്ല, ഇപ്പോൾ തന്നെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. എം എസ് ഡബ്ള്യു പഠിച്ചവർക്കുള്ള ജോലി സാധ്യതയും കൂടി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സോഷ്യൽ വർക്ക് വളർന്നു കൊണ്ടിരിക്കുന്ന ഒരു കരിയറാണ്. പ്രാധാന്യം മനസിലായി കൂടുതൽ ബോധ്യപ്പെടുന്ന സമീപ ഭാവിയിൽ ഒരുപാട് സാധ്യതകൾ പ്രതീക്ഷിക്കാവുന്ന ഒരു കരിയർ. നിലവിൽ നമ്മുടെ നാട്ടിൽ പ്രതിവർഷം ശരാശരി രണ്ട് ലക്ഷം രൂപയാണ് ഒരു സോഷ്യൽ വർക്കറുടെ സാലറി. വിദേശ രാജ്യങ്ങളിൽ പക്ഷെ എത്രയോ കൂടുതലാണ്. മനുഷ്യൻ ഉണ്ടായിരിക്കുന്നിടത്തോളം കാലം സോഷ്യൽ വർക്കും ഉണ്ടായിരിക്കുമെന്നതിനാൽ സ്കോപ്പ് അനന്തമാണ്. ഇന്ത്യയിൽ സോഷ്യൽ വർക്ക് ഒരു പ്രൊഫെഷനായി അംഗീകരിക്കുന്നതോടെ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രൊഫെഷണൽസും സോഷ്യൽ വർക്കർമാരായിരിക്കും.