തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡ്രൈവർ തസ്തികയിലെ പത്ത് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച, അംഗീകൃത ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
അഞ്ച് വർഷം മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ പ്രവർത്തി പരിചയവും അംഗീകൃത പബ്ലിക് സർവീസ് ബാഡ്ജും ഉണ്ടായിരിക്കണം. ഉയർന്ന പ്രായം 30 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5. വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.