ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജനറൽ ഡ്യൂട്ടി നാവിക് ആകാൻ അവസരം. പ്ലസ് ടൂവിൽ 50 ശതമാനം മാർക്കും, കണക്കും ഫിസിക്സും വിജയിച്ച പുരുഷൻമാർക്കാണ് അവസരം.

എഴുത്തു പരീക്ഷ, ശാരീരിക യോഗ്യത പരീക്ഷ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 157 സെ.മി. ഉയരം ഉണ്ടായിരിക്കണം. ഉയരത്തിനു അനുപാധികമായി തൂക്കവും നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ച് 5 സെ.മി. വികസിപ്പിക്കാൻ ആകണം.

ഒബ്ജക്ടിവ് മാതൃകയിൽ ഉള്ള പരീക്ഷ കേരളത്തിലെ ആറ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ആയി നടക്കും. കേരളവും ലക്ഷദ്വീപും വെസ്റ്റ് സോണിലാണ്. 18 മുതൽ 22 വയസ്സ് വരെയുള്ളവർക്ക് (1997 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും ഇടയിൽ ജനിക്കണം) ജൂലൈ 10നു വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷിക്കാം. അപേക്ഷിക്കാനായി www.jointindiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply