ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എൻജിനിയറിങ് സെറ്റപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുകളാണുള്ളത്. സ്ട്രീകൾക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)- 30 , കോൺസ്റ്റബിൾ (ലൈൻമാൻ) -12 , കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ)-23 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ബി.എസ്.എഫ് ജീവനക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസ് വേണ്ട. അപേക്ഷ www.bsf.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ഉൾകൊള്ളുന്ന വിജ്ഞാപനത്തോടൊപ്പം  ലഭിക്കും. അപേക്ഷ നിർദേശാനുസരണം പൂരിപ്പിച്ച് മതിയായ രേഖകളും ഫീസും സഹിതം ഒക്ടോബർ 1നു മുൻപായി ലഭിയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!