Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

രൂപകൽപ്പനയെന്നും ഒരു ക്രിയേറ്റീവ് ഫീൽഡ് ആണ്. സർട്ടിഫിക്കറ്റിനപ്പുറം  കഴിവുള്ളവർക്ക് മാത്രം ശോഭിക്കുവാൻ പറ്റുന്ന മേഖല.  ഈ ആധുനിക കാലഘട്ടത്തിൽ എന്തിനുമേതിനും ഡിസൈനുകൾ ഉള്ളതിനാൽ വ്യത്യസ്തമായ നിരവധി ഡിസൈൻ കോഴ്സുകളും അതിനനുസൃതമായ തൊഴിലവസരങ്ങളുയർന്ന് വന്നിട്ടുണ്ട്.  ഇതിൽ എക്കാലവും ഡിമാൻഡുള്ള ഒന്നാണ് ഫുട് വെയർ ഡിസൈൻ ആൻഡ് ടെക്നോളജി. എളുപ്പം മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുള്ള വിപണിയെ കയ്യിലെടുക്കുവാൻ കഴിയുന്ന പുത്തൻ ഫാഷൻ പാദരക്ഷകൾ ഡിസൈൻ ചെയ്യുവാൻ കഴിയുന്നവർക്ക് രാജ്യത്തും വിദേശത്തും മികച്ച കരിയർ പടുത്തുയർത്താം. ഇപ്പോൾ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ്.  ഡിസൈനുകൾ ചെയ്യുന്നതെങ്കിലും മൗലികമായ ആശയങ്ങളുള്ളവർക്ക് മാത്രമേ ഡിസൈൻ രംഗത്ത് പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.  ഫുട് വെയർ ഇൻഡസ്ട്രിയിൽ ഡിസൈൻ, ഉൽപ്പാദനം, വിപണനം എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ജനതയുടെ മാറുന്ന അഭിരുചിക്കിണങ്ങും വിധം ഡിസൈനുകൾ തയ്യാറാക്കേണ്ടവരാണ് ഡിസൈനർമാർ.

പ്രമുഖ പഠന കേന്ദ്രങ്ങൾ

ഈ വിഷയം പഠിക്കുവാൻ ഇന്ന് ഇന്ത്യയിൽ നിരവധി പ്രമുഖ സ്ഥാപനങ്ങളുണ്ട്.  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖമായ സ്ഥാപനമാണ് ഫുട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (www.fddiindia.com). 1986 ൽ ഉത്തർ പ്രദേശിലെ നോയിഡയിലാണ് സ്ഥാപനം.  ഇന്ന് ചെന്നൈ, കൊൽക്കത്ത, ജോധ്പുർ, രൊഹ്താക്,  ചിധ് വാര, ഫുർസാധ്ഗാനി, ഗുണാ എന്നിവിടങ്ങളിൽ ക്യാമ്പ‌സുകൾ. School of Footwear Design, Production & Management (SFDPM), School of Retail Management (SRM), School of Leather Goods and Accessories Design (SLGAD), School of Fashion Design (SFD) and School of Business Management (SBM) എന്നിങ്ങനെയാണിവിടുത്തെ കോഴ്സുകൾ. ഇവിടുത്തെ School of Footwear Design, Production & Management കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി Centre of Excellence എന്ന പദവി നില നിർത്തുന്നുണ്ട്.

ഫുട് വെയർ ഡിസൈൻ, റിട്ടയിൽ മാനേജ്‌മന്റ്, മാർക്കറ്റിങ്ങ് എന്നിവയിൽ ഡിഗ്രി, പി ജി തലങ്ങളിൽ സ്പെഷൈലൈസ് ചെയ്ത് പഠിക്കുവാൻ ഇവിടെ സൗകര്യമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് പി ജി ക്കും ഏതു വിഷയത്തിൽ +2 പാസായവർക്ക് ഡിഗ്രി കോഴ്സിനും ചേരാം. ഇതു കൂടാതെ മറ്റ് ഡിസൈൻ കോഴ്സുകളും ഇവിടെ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഇവിടുത്തെ കുട്ടികൾ ഇന്ന് USA, UK, Germany, Hong Kong, Egypt, China, Singapore, UK, Middle East, Sri Lanka, South Africa  തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ലതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയുള്ള ചെന്നൈയിലെ സെൻട്രൽ ലതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുട് വെയർ സയൻസിൽ എം ടെക്, പി എച്ച് ഡി എന്നിവയും ഫുട് വെയർ ടെക്നോളജിയിൽ ഡിപ്ലോമയുമുണ്ട്. ഇത് കൂടാതെ ഫുട് വെയർ മാനുഫാക്ചറിൽ നിരവധി ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. വിശദ വിവരങ്ങൾക്ക് www.clri.org സന്ദർശിക്കുക.

മൈക്രോ സ്മോൾ, മീഡിയം എൻറ്റർപ്രൈസസ് മന്ത്രാലയത്തിന്റെ  കീഴിൽ ആഗ്രയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫുട് വെയർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത് സംബന്ധമായി നിരവധി കോഴ്സുകളുണ്ട്.

ദീർഘകാല പ്രോഗ്രാമുകൾ
കോഴ്സുകൾ
  1. Certificate in Creative Design and Shoe Making ( 1 year)
  2. Crash course in Footwear Design and Manufacture (6 months)
  3. Certificate Course in Footwear Manufacturing Technology (1 year )
  4. Diploma in Foot ware Manufacture & Design  (2 Year )
  5. Post Graduate Diploma in Footwear Technology ( 1 year)

ഇതു കൂടാതെ ഹ്രസ്വ കാല പ്രോഗ്രാമുകളായ Certificate course in Basic shoe design & pattern making, Certificate course in shoe designing & production technology,  Operators course in bottom & making technology, Operators course in clicking & material technology, Certificate course in upper stitching തുടങ്ങിയവയും ഇതുമായി ബണ്ഡപ്പെട്ട് ഇവിടെ പഠിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ ഔട്ട് റീച്ച് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്.  വിശദാംശങ്ങൾക്ക് http://cftiagra.org.in

മൈക്രോ സ്മോൾ, മീഡിയം എൻറ്റർപ്രൈസസ് മന്ത്രാലയത്തിന്റെ  കീഴിൽ തന്നെ  ചെന്നൈയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫുട് വെയർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും നിരവധി കോഴ്സുകളുണ്ട്.

കോഴ്സുകൾ
  1. Diploma in Footwear Design & production (2 Years)
  2. Post Graduate Diploma in Footwear Technology (1 Year)
  3. Post Diploma in Footwear Technology (1 year)
  4. Certificate Course in Footwear Technology (1 year)
  5. Post Graduate Higher Diploma in Footwear Technology & Management (1.5 Years)

കൂടാതെ Advanced Shoe Styling, Designing & Pattern Cutting, Shoe CAD, Shoe Upper Clicking, Shoe Upper Closing, Lasting, Full Shoe Making & Finishing, Leather Goods Making തുടങ്ങിയ ഹ്രസ്വ കാല കോഴ്സുകളും ചില സ്പോൺസേർഡ് കോഴ്സുകളും ഇവിടെയുണ്ട്. യോഗ്യത, ഫീസ് കാലാവധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.cftichennai.in/ കാണുക.

പശ്ചിമ ബംഗാളിലെ കലിപ്പൂരിൽ പ്രവർത്തിക്കുന്ന Central Footwear Training Centre ഈ രംഗത്തെ മറ്റൊരു പ്രധാന സ്ഥാപനമാണ്.  Footwear Technology,  Leather Goods Technology എന്നീ ഡിപ്ലോമ കോഴ്സുകളും ഒരു ഹ്രസ്വ കാല കോഴ്സുമാണിവിടെയുള്ളത്.  All-India Council for Technical Education ന്റെ അംഗീകാരമുള്ള ഈ കോഴ്സുകളെക്കുറിച്ചറിയാൻ http://cftc.org.in/ സന്ദർശിക്കുക.

വമ്പൻ ബ്രാൻഡുകൾ കയ്യടക്കിയിരിക്കുന്ന ഈ വിപണി ഇന്ന് കഴിവുള്ളവർക്ക് ശോഭിക്കുവാൻ പറ്റുന്ന മേഖലയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!