സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ട്രേഡുകളിലായി 2,573 അപ്രെന്റീസ് തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുംബൈ, ബസ്വാള്‍, പൂണെ, നാഗ്പുര്‍, സോലാപുര്‍ എന്നീ ക്ലസ്റ്ററുകളിലെ ഡിപ്പോ, ലോക്കോഷെഡ്, വര്‍ക് ഷോപ്പ് തുടങ്ങിയ ഇടങ്ങളിലേക്ക് യോഗ്യത സര്‍ട്ടിഫിക്കേറ്റിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
രണ്ടുപേര്‍ക്ക് ഒരേ മാര്‍ക്ക് വന്നാല്‍ വയസ്സ് പരിഗണിക്കും. 2018 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയര്‍ന്ന പ്രായപരിധിക്ക് നിയമം അനുശാസിക്കുന്ന ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് 100 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25. www.rrccr.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.