പോണ്ടിച്ചേരി സർവ്വകലാശാല എർത്ത് സയൻസ് വിഭാഗം ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി.-ഫിസിക്‌സ് / ജിയോളജി / അപ്ലൈഡ് ജിയോളജി / എർത്ത് സയൻസ്, റിമോട്ട് സെൻസിങ് / ജിയോ ഇൻഫർമാറ്റിക്‌സിൽ എം.ടെക്., നെറ്റ് / ഗേറ്റ് സ്‌കോർ എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.pondiuni.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.