നമുക്കെല്ലാവർക്കും കാണും ഇങ്ങനെ ചിലർ – ഉയർന്ന മാർക്കോടെ പാസാകും, മാരത്തണോടും, പുസ്തകമെഴുതും, ലോകം മൊത്തം കറങ്ങും, ചൈനീസ് പറയാൻ പഠിക്കും, എന്നാൽ വേറെന്തൊക്കെയോ ഒക്കെ ജോലികൾ ചെയ്യുന്നുണ്ടും താനും. എവിടുന്നാണാവോ ഇവർക്കൊക്കെ ഇത്രയും സമയം എന്ന് വിചാരിച്ചിട്ടുണ്ടോ?

എന്താണാ രഹസ്യം? ഉന്നതങ്ങളിലെത്താൻ കുറച്ചു വഴികളിതാ.

സമയം. അത് തന്നെ. കൂടുതൽ പറയേണ്ടതില്ലല്ലോ. സമയക്രമീകരണം വളരെ നിർണ്ണായകമാണ് ഹേ!

മണിക്കൂറുകളോളം ടിവിക് മുന്നിലോ കമ്പ്യൂട്ടർ ഗെയിമുകളിലോ അവർ ചെലവഴിക്കാറില്ല.

അതെന്തേ എന്നാവും. ലോകത്ത് രസകരമായി പരീക്ഷിക്കുവാൻ കഴിയുന്ന ഒത്തിരി കാര്യങ്ങൾ അവർ കാണുന്നുണ്ട്. വായന, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ, പാചകം ചെയ്യൽ – ആ നിരയിൽ ഉൾപ്പെടാത്തതായി മേല്പറഞ്ഞവ മാത്രമേ കാണുകയുള്ളു. ലോകത്തിന്റെ സ്വാദറിയൂന്നേ!

> പൂർണ്ണത, അത് നിർബന്ധാ!

എന്ത് ജോലി ചെയ്താലും അതിൽ ഒരു പൂർണ്ണത വരുത്താതെ അവർക്കൊരു സംതൃപ്തി ഉണ്ടാകില്ല. ആ സംതൃപ്തി ഉണ്ടാകാതെ അവർ അടുത്ത ജോലികളിലേക്ക് പോകുകയുമില്ല. സമ്പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഓട്ടത്തിൽ സമായം വ്യർത്ഥമാകാതെ സൂക്ഷിക്കണമെന്ന് മാത്രം!

> മറ്റുള്ളവരിലേക്കും അവർ പ്രേരണ പകരും!

ലക്ഷ്യങ്ങൾ നേടാൻ ഒരുമിച്ച് നിന്നാൽ എളുപ്പം സാധിക്കുമെന്ന വീക്ഷണമുള്ളവരായിരിക്കും ഇവർ. ആയതിനാൽ തന്നെ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച്, പ്രേരിപ്പിച്ച്, മുന്നോട്ടു കൊണ്ടുവരാൻ നിരന്തരം ശ്രമിക്കുന്നവരായിരിക്കും ഇവർ.

> വ്യക്തമായ ലക്ഷ്യങ്ങൾ

നേട്ടങ്ങൾ കൈവരിക്കുന്നവർ എന്നാൽ തന്നെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നവർ എന്നാണല്ലോ. ലക്ഷ്യങ്ങൾ നേടണമെങ്കിൽ അവ അനിശ്ചിതമോ അസ്ഥിരമോ ആയിരുന്നാൽ കഴിയില്ല. ദൃഢ നിശ്ചയത്തോടെ സ്വന്തം തീരുമാനങ്ങളെ പാലിക്കുകയും വേണം.

> എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ട് ദാസാ

അവരുടെ എല്ലാ വസ്തുക്കൾക്കും ഒരു സ്ഥാനമുണ്ടാകും. അവ ഇപ്പോഴും ആവശ്യത്തിന് ശേഷം അവിടെയുണ്ടാകുകയും ചെയ്യും. ഇതിന്റെ ഗുണമെന്തെന്നാൽ, സമയം, നേട്ടങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെപ്പറ്റിയുള്ള ഒരു ധാരണ ഇപ്പോഴും ഉണ്ടാകും.

> തോൽക്കാൻ പാടില്ല!

തോൽക്കരുതെന്ന ഒരു ആഴമായ ആഗ്രഹം അവരിലുണ്ടാകും. ഏറെക്കുറെ ഭയം തന്നെയാണെന്ന് പറയാം. പക്ഷെ ഭയന്നിരിക്കുകയല്ല, മറിച്ച് ഒരിക്കലും തോൽക്കുകയില്ല എന്ന് ഉറപ്പുവരുത്തുകയാണവർ ചെയ്യുന്നത്.

> എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കും

പഠിക്കുക എന്നല്ല, മനസിലാക്കുക എന്നാണവർ കാണുന്നത്. ഓരോ പുതിയ അനുഭവവും അവർ മുതൽകൂട്ടാക്കുന്നു. ഒരു വശത്ത് എന്നും മുന്നോട്ടു പോകണമെന്ന ആഗ്രഹം ഉണ്ടെങ്കിലും, അതിന് ആരുടെയെങ്കിലും സഹായമോ മാർഗ്ഗ ദർശനമോ ആവശ്യമായി വന്നാൽ അവരത് തേടുക തന്നെ ചെയ്യും. എന്തൊക്കെ ആണെന്ന് പറഞ്ഞാലും അവർ എളിമ കൈവിടുകയില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!