ജോർജ്ജ് പുളിക്കൻ

ചിത്രം വിചിത്രം, ഏഷ്യാനെറ്റ് ന്യൂസ്

ഈ അടുത്ത കാലത്ത് ഇന്ത്യയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ സായ് നാഥിന്റെ അഭിമുഖം വായിച്ചു. അദ്ദേഹം ചോദിക്കുന്നത് 70 ശതമാനം കർഷകരുള്ള ഇന്ത്യയിൽ ആരാണ് ഒരു അഗ്രികൾച്ചറൽ ജേർണലിസ്റ്റ് ഉള്ളത് എന്നാണ്. അല്ലെങ്കിൽ ഒരു ഇൻഡസ്ട്രിയൽ ജേർണലിസ്റ്റ് എന്നാണ് . 70 ശതമാനത്തോളം വരുന്ന കർഷകരെ തേടിപോകാത്ത പത്രപ്രവർത്തനം ഇന്ത്യയിൽ എന്ത് പത്രപ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത് എന്നാണ്. തൊഴിലാളികളെ കുറിച്ച് അറിയാത്ത ഇന്ത്യയിലെ പത്രപ്രവർത്തകർ എന്ത് തരം പത്രപ്രവർത്തകനാണ് എന്നാണ്. പത്രപ്രവർത്തകനെന്നു അവകാശപ്പെടാൻ എന്ത് അവകാശമാണ് പാത്രപ്രവർത്തകർക്കുള്ളത് എന്ന് അദ്ദേഹം ചോദിക്കുന്നു. മാധ്യമപ്രവർത്തനം പോലും കോര്പറേറ്റ് ഭൂമികയിലേക്കു പറിച്ചു നടപ്പെടുകയാണ് എന്നാണ് അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞു വെക്കുന്നത്.

സ്വാതന്ത്ര്യസമരകാലത്ത് ജാനസൗഹൃദ തലത്തിലാണ് പത്രപ്രവർത്തനം ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വരുന്നത്. പിന്നീടത് ലീഡേഴ്‌സ് ഫ്രണ്ട്‌ലി ജേർണലിസം ആയി മാറി. അതിൽ നിന്നാണ് ഇന്നത്തെ ജേണലിസത്തിലേക്കു വളർന്നത്. അവിടെ പതുക്കെ പരസ്യങ്ങളുടെ വരവായി. പരസ്യ കമ്പനികളെ പ്രീതിപ്പെടുത്താനുള്ള നില്പായി . അത് കോർപൊറേറ്റുകൾ മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്ന സ്ഥിതി വരെയെത്തി. വരികൾക്കിടയിൽ നിന്നും വായിക്കണമെന്നു പറഞ്ഞിരുന്ന കാലഘട്ടത്തിൽ നിന്ന് വരികൾക്കിടയിൽ നിന്ന് വായിച്ചാലും സത്യം തിരിച്ചറിയാത്ത കാലഘട്ടത്തിലാണ് ചാനലുകളുടെ ആവിർഭാവം. അപ്പോൾ ചാനലുകൾ സത്യസന്ധമായായിരിക്കും, അതിൽ ഒന്നും ഒളിക്കാൻ പറ്റില്ല, ഒരു ചാനൽ കൊടുത്തില്ലെങ്കിൽ മറ്റൊന്ന് കൊടുക്കും എന്ന് കരുതുകയും ചാനലിന്റെ വരവിനെ ആഘോഷമാ ക്കുകയും ചെയ്തു. എന്നാൽ അതിലും പരസ്യങ്ങളുടെ കടന്നുകയറ്റം ഉണ്ടാകുകയും എല്ലാ ചാനലും കണ്ടാലും ഒരു പക്ഷേ സത്യം തിരിച്ചറിയാത്ത അവസ്ഥയിലേക്കു എത്തുകയും ചെയ്തു.

അവിടെ നിന്ന് മീഡിയയെ രക്ഷപ്പെടുത്തിയത് സോഷ്യൽ മീഡിയ എന്ന ഗ്രൂപ്പ് ആണ്. ആർക്കും ഒന്നും ഒളിച്ചുവെക്കാൻ ആകില്ലെന്നും ഏതു പൗരനും ഇവിടെ പത്രപ്രാവർത്തകനാകാമെന്നുമുള്ള തന്റേടം വന്നു. സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളും ജനത്തിന് മുന്നിൽ എത്തിക്കാം നിങ്ങൾ ഒളിച്ചുവെച്ചാലും എന്ന തന്റേടം ചെറുതല്ല. പല ട്രോളുകളും ചിന്തയെ ഉദീപിപ്പിക്കുന്ന തരത്തിൽ മികച്ചതാണ്. നിപ വൈറസ് വവ്വാലിൽ നിന്നാണ് എന്ന് കണ്ടത്തിയതിനു ശേഷം വന്ന ഒരു ട്രോള് പനി തിരിച്ചിട്ടതാണ് നിപ -കാരണം വവ്വാൽ തലതിരിഞ്ഞാണ് കിടക്കുന്നു എന്നാണ്. അതുപോലെ മനോഹരമായയായ ഒരു ട്രോള് ലാവലിൻ കേസ് പുറത്തു വന്നപ്പോൾ പിണറായി വിജയന്റെ പ്രതികരണത്തിന് ശേഷമുള്ളതാണ് . ലാവലിൻ കേസിനോട് പിണാറായി വിജയൻ പ്രതികരിച്ചത് വിവാദം പൊളിറ്റിക്കലായും ലീഗലായും നേരിടും എന്നാണ്. അതിനടുത്ത ദിവസം വിചാരണ കോടതിയിൽ ഹാജരാകേണ്ട ദിവസം അസുഖമാണെന്ന് കാരണത്താൽ പിണറായി വിജയൻ ഹാജരായില്ല. ആ സമയത്തു ട്രോൾ വന്നു -we will fight against lavlin case politically legally and medically!! അത്തരത്തിൽ ആരാണെന്നു മുഖം നോക്കാതെ ആക്ഷേപ ഹാസ്യവും പറയാൻ ഉള്ള അവസരം എല്ലാവര്ക്കും ഉണ്ടായി എന്നതാണ് സോഷ്യൽ മീഡിയയുടെ ഗുണം.

സത്യത്തിൽ രാഷ്ട്രീയക്കാർ നിശിതമായി വിമർശിക്കപ്പെടേണ്ടവർ തന്നെയാണ്. എനിക്കവരോട് ദേഷ്യം ഒന്നുമില്ല കാരണം ഗൗരവമായി ഇരിക്കുന്ന മനുഷ്യരുടെ ഇടയിൽ ഗുണത്തിലാണെങ്കിലും ദോഷത്തിനാണെങ്കിലും ചിരിക്കാമല്ലോ. നമ്മളുടെ മുന്നിൽ ആരെങ്കിലും കുനിയുമോ? രാഷ്ട്രീയക്കാർ അഞ്ചു കൊല്ലം കൂടുമ്പോൾ നമ്മളെ മുന്നിൽ വന്നു കുനിയുന്നില്ലേ? ഇതിൽ പരം എന്താ വേണ്ടത് നമുക്ക്? പിന്നെ, ഏതെങ്കിലും രാഷ്ട്രീയക്കാർ നന്നായെന്ന് വിചാരിക്കൂ ഞങ്ങളുടെ പരിപാടി ഉണ്ടാകുമോ? അപ്പോൾ എന്തുകൊണ്ടും രാഷ്ട്രീയക്കാർ നല്ലതാണു. പക്ഷേ വ്യവസ്ഥാപിതമായ ഒരു വഴിയിലൂടെയല്ലാതെ തന്റെ പ്രതികരണം അറിയിക്കാനുള്ള മാർഗ്ഗം കൂടെയാണ് സോഷ്യൽ മീഡിയ . പണ്ട് പാത്രാധിപകർക്കു കത്തെഴുതുന്ന പതിവുണ്ടായിരുന്നു പക്ഷേ ആയിരക്കണക്കിനു കത്തെഴുതുമ്പോൾ ഒന്നോ രാണ്ടോ കത്ത് മാത്രമാണ് പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഉണർന്നിരിക്കുന്ന ഓരോ ദിവസവുംനിമിഷവും നമ്മുടെ പ്രതികരണങ്ങൾ ആകുലതകൾ വിഹ്വലതകൾ എല്ലാം പത്രാധിപകർക്ക് എന്ന നിലയിൽ പൊതുജനത്തോട് പങ്കു വെയ്ക്കാനുള്ള വഴികൂടെയാണ് സോഷ്യൽ മീഡിയ. ആർക്കും ഒന്നും ഒളിച്ചു വെക്കാൻ സാധിക്കില്ല. എനിക്ക് ഏതു നിമിഷവും ഏതു വിഷയത്തോടും പ്രതികരിക്കാം എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

പക്ഷേ ഇതിന്റെ രീതികളോടും ഭാഷയോടും മുതിർന്ന പത്രപ്രവർത്തകൻ എന്ന നിലയിൽ വിയോജിപ്പുകളുണ്ട്. ഊള എന്ന വാക്കൊക്കെ സോഷ്യൽ മീഡിയ വന്ന ശേഷം ഉണ്ടായി. അതിനേക്കാൾ വിരോധാഭാസം നമ്മൾ യേശുദാസിനെയും ഊള എന്ന് വിളിക്കും അടൂർ ഗോപാലകൃഷ്ണാനെയും ഊള എന്ന് വിളിക്കും ഊള എന്ന് വിളിക്കേണ്ടവനെയും ഊള എന്ന് വിളിക്കും എന്നതാണ്. അതെങ്ങനെയാണ് ശരിയാകുന്നത്? അതൊരു വലിയ പ്രശ്നമാണ്.

ദൈവം തെറ്റുചെയ്താലും ഞാൻ വാർത്ത എഴുത്തും എന്ന് പറഞ്ഞ ആളാണ് വാർത്താ എഴുതിയ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. അന്നത്തെ ദിവാനായ പി.രാജഗോപാലാചാരിക്ക് ഭരണത്തോടൊപ്പം അച്ചിവീടുകളിൽ സന്ദർശനം ഉണ്ടായിരുന്നു. അന്ന് രാമകൃഷ്ണാപിള്ള പി.രാജഗോപാലാചാരി എന്ന് എഴുതേണ്ടിടത്തു പി.ജാരഗോപാലാചാരി എന്നെഴുതി . വാർത്തയെഴുതിയാൽ തല വെട്ടുന്ന കാലത്താണ് ഈ ട്രോള്. അത് വൻ പ്രശ്നമായി. ദിവാൻ വിളിച്ചിട്ട് ആ എഴുതിയത് പിൻവലിച്ചു ക്ഷമാപണം നടത്തണമെന്നു പറഞ്ഞു. ദിവാനാണ് പറയുന്നത് അനുസരിച്ചു. അദ്ദേഹം പിറ്റേ ദിവസം തിരുത്തു കൊടുത്തു . ഇന്നലത്തെ പത്രത്തിൽ എത്രയും ബഹുമാനപ്പെട്ട ദിവാൻ ശ്രീ പി.രജഗോപാലാചാരിയുടെ പേര് പി.ജാരഗോപാലാചാരി എന്ന് അടിച്ചത് ഒരു അച്ചിപിശകാണ് എന്ന് കൊടുത്തു. എത്ര മനോഹരമായാണ് ഒരു വിഷയത്തെ ട്രോളിയത്. ചെറിയ ആളെ ആല്ല ട്രോളിയത്. അവിടെയാണ് ഇന്നത്തെ ട്രോള് പലപ്പോഴും പിഴച്ചുപോകുന്നത്. യേശുദാസിനു ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയാൻ അവകാശമുണ്ട്. നമ്മൾക്ക് അതിനെ വിമർശിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിനു പ്രയോഗിക്കേണ്ട പദങ്ങളെന്തൊക്കെയാണ്. യേശുദാസ് എന്ന വ്യക്തി കേരളത്തിൽ ആരാണ്? ഇന്ത്യയിൽ ആരാണ്? ചിന്തിക്കാനുള്ള വിവേചനബുദ്ധി നമുക്കില്ലേ?

നിങ്ങൾക്ക്‌ ആരെയും വിമർശിക്കാം. എന്തും വിമർശിക്കാം. പക്ഷേ വിമര്ശിക്കുന്നതിനു നമ്മൾ ഉപയോഗിക്കുന്ന ഭാഷ, ആരോടാണിത് പറയുന്നത് എന്ന് ആലോചിക്കേണ്ടേ? മാന്യമായ ഭാഷയിൽ അയാളെ വിമർശിച്ചാൽ അയാൾക്കു മനസിലാകും. വിമർശനം ഏതു തലം വരെയാകാം എന്ന ധാരണ നമുക്കുണ്ടാകേണ്ടത് നമ്മുടെ അടിസ്ഥാന ഗുണമാണ് . എന്തും ആരെയും വിളിക്കാം എന്ന അവസ്ഥ വന്നാൽ വിമർശനത്തിന്റെ മൂർച്ച പോകും എന്ന അഭിപ്രായമാണ് എനിക്ക്. ആ വിമർശനത്തിൽ നാട് ഭാഷയുണ്ടാകണം . വാക്കുകൾക്കു ശക്തിയുണ്ടാകണം. തെറികൊണ്ടല്ല ഒരാളെ മാറ്റപ്പെടുന്നത് . ഉപായോഗിക്കുന്ന ഭാഷയുടെ ശക്തിയും രീതിയും ട്യൂണും എല്ലാം അതിൽ പ്രധാനമാണ്. ആ രീതിയിൽ നമ്മൾ അത് ഉപയോഗിച്ചാൽ ഇന്ന് ഈ ലോകത്തു കണ്ടുപിടിക്കാവുന്ന പുതിയ സങ്കേതങ്ങൾ എന്താണെന്ന് നമുക്കറിയില്ല. നിലവിലുള്ള സങ്കേതത്തിൽ ഏറ്റവും മനോഹരമായ സംവിധാനമാണ് ഈ ട്രോള് എന്ന സംവിധാനം. അത് നമുക്ക് ഏറ്റവും മനോഹാരമായി ഇന്നും നാളെയും ഇനി വരും നാളിലും ഉപയോഗിക്കാനാവണം എന്ന അഭ്പ്രായമാണ് എനിക്ക്.

കാലിനിയുമുരുളും. അവിടെ അന്തസ്സായി വിമർശിക്കാനുള്ള വ്യവസ്ഥാപിതമായ പത്രത്തിന്റേയോ മറ്റു സംവിധാനങ്ങളില്ലാതെ വ്യക്തിപരമായി മനുഷ്യനാണെന്ന നിലയിൽ വിമർശിക്കാനുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യത്തെ, വേദിയെ ഏറ്റവും നന്നായി ഉപയോഗിക്കുക എന്നതായാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്താൽ ഗംഭീരമാകും.

 

 


NowNext സംഘടിപ്പിച്ച UNDERSTANDING MEDIA ശില്പശാലയില്‍ നടത്തിയ പ്രഭാഷണം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!