ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫരീദാബാദിൽ ഉള്ള റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ റിസർച്ച് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. ഫ്യൂവൽസ് ആൻഡ് അഡിക്ടീവ്സ്, അനലിറ്റിക്കൽ ടെക്നിക്സ് ആൻഡ് കാരക്ടരൈസേഷൻ, ഫ്യുവൽ സെൽസ്, ബാറ്ററീസ്, കാറ്റലിസ്റ്റ്, പെട്രോ കെമിക്കൽസ് ആൻഡ് പോളിമേഴ്സ്, നാനോ ടെക്നോളജി, പ്രോഡക്റ്റ് ഡെവലപ്മെൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷർക്കുള്ള ഉയർന്ന പ്രായം 32 വയസ്സാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21.

Home VACANCIES