തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് തൃശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സര്‍വ്വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ജേര്‍ണലിസം ഡിപ്ലോമയും. പി.ആര്‍.ഡി.യുടെ മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

മലയാളം ടൈപ്പിങ്ങ്, ഇന്റര്‍നെറ്റും വെബ്‌സൈറ്റും ഉപയോഗിച്ചുള്ള പരിചയം എിവ അഭികാമ്യം. പ്രായപരിധി 38 വയസ്സ്. പ്രതിമാസ പരമാവധി വേതനം – 14,000 രൂപ. നിലവില്‍ ഒഴിവുകളുടെ എണ്ണം- 3 (ഇനിയും ഒഴിവുകള്‍ക്ക് സാധ്യത).

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 16. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍-3.

Leave a Reply