പരീക്ഷ പുനഃക്രമീകരിച്ചു

26.09.2022 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി. എസ് സി. ഫിസിക്സ് (കോർ/ കോംപ്ലെമെന്ററി) പ്രായോഗിക പരീക്ഷകൾ ചില സാങ്കേതിക കാരണങ്ങളാൽ 06.10.2022 (വ്യാഴം) ലേക്ക് പുനഃക്രമീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. റ്റി. റ്റി. എം. (ഏപ്രിൽ 2022) പ്രായോഗിക പരീക്ഷകൾ 28.09.2022 ന് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടും നാലും സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ),  മെയ് 2022 പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് 28.09.2022 മുതൽ 01.10.2022 വരെ പിഴയില്ലാതെയും 03.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം. നാലാം സെമസ്റ്റർ പരീക്ഷകൾക്ക് 29.09.2022 മുതൽ 03.10.2022 വരെ പിഴയില്ലാതെയും 07.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

പരീക്ഷാടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ് (റെഗുലർ), നവംബർ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ ഹാൾ ടിക്കറ്റ് 

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി /എം പി എഡ്/എൽ എൽ എം /എം സി എ /എം ബി എ /എം എൽ ഐ എസ് സി റെഗുലർ / സപ്ലിമെന്ററി മെയ് 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.