അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിന്റെ പാരാമെഡിക്കൽ കേഡറിലേക്ക് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ
തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 181 ഒഴിവുകളാണുള്ളത്.

23 എസ്. ഐ (നേഴ്സ്), 18 എ.എസ്.ഐ (ഫാർമസിസ്റ്റ്), 8 എ.എസ്.ഐ. (റേഡിയോഗ്രാഫർ), 2 എ.എസ്.ഐ (ഓപ്പറേഷൻ തിയറ്റർ ടെക്നിഷ്യൻ), 2 എ.എസ്.ഐ (ഡെന്റൽ ടെക്നിഷ്യൻ), 54 എ.എസ്.ഐ (സ്‌റ്റെനോഗ്രാഫർ), 74 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) എന്നിങ്ങനെയാണ് ഒഴിവുകൾ.

എസ്.ഐ. (സ്റ്റാഫ് നേഴ്സ്) തസ്തികയിലേക്ക് സ്ട്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. മറ്റെല്ലാ തസ്തികകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. www.sbrectt.gov.in , www.ssb.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണലൈനായി അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 9.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!