കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സര്‍വ്വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമയും. പി.ആര്‍.ഡി. മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ എഡിേറ്റാറിയല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പ് റൈറ്റിംഗ്, ഇന്റര്‍നെറ്റും വെബ്സൈറ്റും ഉപയോഗിച്ചുള്ള പരിചയം എന്നിവ വേണം.
ഉയര്‍ന്ന പ്രായപരിധി 38 വയസ്. പ്രതിമാസ പരമാവധി വേതനം: 14,000 രൂപ. ഒഴിവുകളുടെ എണ്ണം: രണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 13. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ പി.ഒ, കണ്ണൂര്‍, 670002, ഇമെയില്‍: [email protected].