ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബര്‍ 2022

2022 ഡിസംബര്‍ ഇരുപത്തെട്ടു മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം സർവ്വകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ മാതൃകോളേജിൽ നിന്നും ഹാൾടിക്കറ്റ് കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.