കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയം, ഹിന്ദി / തമിഴ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ള പ്രാവീണ്യം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.  2019 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാൻ പാടില്ല.

പ്രതിമാസ ഹോണറേറിയം 18000 രൂപ. ആറു മാസത്തേക്കാണ് നിയമനം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 20 നകം അപേക്ഷിക്കണം.  എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുണ്ടായിരിക്കും. wcd.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.  വിലാസം: ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈൻ നമ്പർ 1, തോട്ടക്കാട്ടുകര, ആലുവ പിൻ 683108.  ഫോൺ: 04842609177, 9744318290. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!