സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ പോസ്റ്റ് ഡിപ്ലോമ ആൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പി.ജി.ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ ആൻഡ് സി.എ.ഡി./ സി.എ.എം. (പി.ജി.ടി.ഡി.), പി.ജി.ഡിപ്ലോമ ഇൻ വി.എൽ.എസ്.ഐ. ആൻഡ് എംബെഡഡ് സിസ്റ്റംസ് (പി.ജി.ഡി.വി.എസ്.), പി.ജി.ഡിപ്ലോമ ഇൻ മെക്കട്രോണിക്‌സ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ ആൻഡ് സി.എ.ഡി./ സി.എ.എം. (പി.ഡി.ടി.ഡി.) എന്നിവയാണ് കോഴ്‌സുകൾ.
ജൂലൈ 26 വൈകീട്ട് 4 മണിയ്ക്കകം The Director (Training), Central Institute of Tool Design, Balanagar, Hyderabad-500 037 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും കോഴ്‌സ് സംബന്ധിത വിശദവിവരങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റായ http://www.citdindia.org/ സന്ദർശിക്കുക