തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 39 അധ്യാപക ഒഴിവുകളിലെ ക്ക്‌ അപേക്ഷകൾ ക്ഷണിച്ചു. അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യുട്ടർ സയൻസ്, എക്കണോമിക്സ്, ഇപ്പിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത്, ജിയോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ലൈബ്രറി ആൻഡ് ഇൻഫർമെഷൻ സയൻസ്, ലൈഫ് സയൻസ്, മാനേജ്മെന്റ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്സ്, മീഡിയ ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, മൈക്രോ ബയോളജി, മൂസിക് ആൻഡ് ഫൈൻ ആർട്സ്, സോഷ്യൽ വർക്ക്, തമിഴ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫോറം തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നിന്നോ (http://14.139.182.252/) ചുവടെയുള്ള ഗൂഗിൾ ഡ്രൈവ് ലിങ്കിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.(https://drive.google.com/file/d/1r669aaL8IqlfLtmJWXI9Zq6AV-6Z7QCl/view)

അപേക്ഷകൾ ജൂലൈ 30 നകം The Assistant Registrar, Recruitment Cell, Central University of Tamil Nadu, Neelakudi Campus, Thiruvarur -610005, Tamil Nadu എന്ന വിലാസത്തിലേക്ക് അപേക്ഷാ ഫീസിനോടൊപ്പം അയക്കേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!