ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈയില്‍ ആരംഭിക്കുന്ന അഡല്‍റ്റ് എജുക്കേഷനിലുള്ള മാസ്റ്റേഴ്‌സ് ബിരുദത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയാണ് കേരളത്തിലെ അംഗീകൃത പഠനകേന്ദ്രം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത.

വിശദവിവരങ്ങള്‍ക്ക് ഇഗ്‌നോ റീജിയണല്‍ സെന്ററുമായി ബന്ധപ്പെടുണം. www.ignou.ac.inലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 0471 2344132, 9447044132.

Leave a Reply