പുരാവസ്തുവകുപ്പിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓവർ സിയർ  ഗ്രേഡ് ഒന്ന് (സിവിൽ ഒരൊഴിവ്) ഓവർസിയർ ഗ്രേഡ് രണ്ട് (രണ്ടൊഴിവ് ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രേഡ് ഒന്നിൽ സിവിൽ എൻജിനീറിങ് ഡിപ്ലോമയും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും നിർബന്ധം . ഓട്ടോകാഡ് പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്ട് സൈസ് ഫോട്ടോ പതിക്കണം.

വിശദമായ ബയോഡാറ്റയും പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. പ്രായം 40  വയസ്സിൽ കവിയരുത് . നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. അപേക്ഷകൾ ഡയറക്ടർ, പുരാവസ്തു വകുപ്പധ്യക്ഷ കാര്യാലയം, സുന്ദരവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ.,തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31 നു മുൻപായി ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!