തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലിക ഒഴുവുകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു.താഴെ പറയുന്ന ഒഴുവുകളിലേക്കാണ് അഭിമുഖം. ഓഗസ്റ്റ് 2 രാവിലെ 11 മണിക്കാണ് അഭിമുഖം.
ഡാറ്റ മാനേജറുടെ ഒരു ഒഴിവുണ്ട്. കമ്മ്യൂണിറ്റി മെഡിസിനില്‍ എം.ഡിയോ പബ്ലിക് ഹെല്‍ത്തില്‍ പി. എച്ച്.ഡി. അല്ലെങ്കില്‍ ഡെമോഗ്രഫിയില്‍ പി.എച്ച്.ഡിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 35 വയസ്സാണ് പ്രായപരിധി.ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. ശമ്പളം . 50000.
പ്രോജക്ട് കോ- ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവാണുള്ളത്. കമ്മ്യൂണിറ്റി മെഡിസിനില്‍ എം.ടി.യോ എംബിബിഎസ്സിനുനൊപ്പം എംപിഎച്ചോ ആണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.60,000 രൂപയാണ് ശമ്പളം.
ജൂനിയര്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവുണ്ട്. എംപിഎച്ച് അല്ലെങ്കില്‍ എംഎസ്സ്ഡബ്ലു അല്ലെങ്കില്‍ കമ്യൂണിറ്റി നേഴ്‌സിങ്ങില്‍ എംഎസ് സി ആണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ശമ്പളം 40,000 രൂപ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ മിനി കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ www.sctimst.ac.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. ഫോണ്‍- 0471 -2524437, 2524137.
ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ തിരുവനന്തപുരം പൂജപ്പുരയില്‍ സ്ഥിതി ചെയ്യുന്ന ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ രണ്ട് ഒഴുവുണ്ട്. പ്രോജക്ട് അസിസ്റ്റന്റിന്റെയും (എന്‍.ജി) പ്രോജക്ട് സയന്റിസ്റ്റ് – പ്രൊഫഷണലിന്റെയും ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് / ഹാര്‍ഡെവെയര്‍ മെയിന്റന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ഉളളവര്‍ക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് അപേക്ഷിക്കാം.ശമ്പളം 18,000 രൂപ. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
പോളിമര്‍ ടെക്‌നോളജിയില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്കുമ അപേക്ഷിക്കാം. പ്രായപരിധി 35.
തിരുവനന്തപുരം പൂജപ്പുര സതേല്‍മണ്ട് പാലസിലെ ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗം ഓഫീസില്‍ ഓഗസ്റ്റ് 3നു രാവിലെ 10.30 നാണ്.