സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി.നല്‍കി. 2018-19ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കു പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

വിദ്യാഭ്യാസവകുപ്പിന്റെ തനതുഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നത്. 94 ഹൈസ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 135.84 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി. ഈ വിഭാഗത്തില്‍ ഓരോ സ്‌കൂളിനും 20 ലക്ഷം മുതല്‍ 3 കോടിവരെ ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 34 പ്രൈമറി വിദ്യാലയങ്ങള്‍ക്ക് കെട്ടിടനിര്‍മാണത്തിനായി 42.33 കോടി രൂപ അനുവദിച്ചു.

13 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളുടെ കെട്ടിടനിര്‍മാണത്തിന് 12.36 കോടിയുടെ പദ്ധതിക്കാണ് അനുമതി. 10 ലക്ഷംമുതല്‍ 1.5 കോടിവരെയാണ് ഓരോ സ്‌കൂളിനും അനുവദിച്ചത്. 33 ഗവ. ഹയര്‍ സെക്കന്‍ഡറികള്‍ക്ക് കെട്ടിടനിര്‍മാണത്തിന് 50 ലക്ഷം മുതല്‍ 2.5 കോടി വരെ രൂപയ്ക്കുള്ള പദ്ധതിയുമുണ്ട്.

പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഊരാളുങ്കല്‍, നിര്‍മിതി കേന്ദ്ര എന്നിവയ്ക്കാണ് നിര്‍മാണചുമതല.

Leave a Reply