സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേയ്ക്ക് റാംസാർ തണ്ണീർത്തടങ്ങളുടെ കർമ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ലീഗൽ അസിസ്റ്റന്റ് (ഒന്ന്), ഡാറ്റാ എന്ട്രി ഓപ്പറേറ്റർ / കംപ്യൂട്ടർ ഓപ്പറേറ്റർ (അഞ്ച്), ഓഫീസ് അറ്റണ്ടന്റ് കം ഡ്രൈവർ (ഒന്ന്) പബ്ലിക് റിലേഷൻ / എക്സ്റ്റന്ഷൻ ഓഫീസർ (ഒന്ന്), എൻവയോണ്മെന്റ് എജുക്കേഷൻ / ട്രെയിനിംഗ് ഓഫീസർ (രണ്ട്), സീനിയർ പ്രോജക്ട് സയന്റിസ്റ്റ് (ഒന്ന്), പ്രോജക്ട് സയന്റിസ്റ്റ് (മൂന്ന് -സോഷ്യോളജിസ്റ്റ്, ഇക്കണോമിസ്റ്റ്, ജി.ഐ.എസ്. ആൻഡ് റിമോട്ട് സെന്സിങ് എക്സ്പെർട്ട് ), പ്രോജക്ട് എൻവയേണ്മെന്റല് എൻജിനീയർ (ഒന്ന്), പ്രോഗ്രാം ഓഫീസർ (മൂന്ന്), പ്രോജക്ട് ഫെലോ (ആറ്), കമ്മ്യൂണിറ്റി / സോഷ്യൽ ഫെസിലിറ്റേറ്റർ (ആറ്), ഫീൽഡ് അസിസ്റ്റന്റ് (ആറ്) എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 31 വൈകുന്നേരം അഞ്ചിന് മുമ്പ്‌ തപാലിലും ഇ-മെയിലിലും സമർപ്പിക്കണം.

വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം-24. ഫോൺ : 0471 2742264.
ഇ-മെയിൽ: [email protected], [email protected]

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ / ടേംസ് ഓഫ് റഫറൻസ്, മാതൃക അപേക്ഷാ ഫോറം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!