പ്രൊബേഷനറി ഓഫീസർ തസ്തികയിലെ 417 ഒഴിവുകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കുവാൻ www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 27.