സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലേയും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള അന്തിമ മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21,11,2022 ൽ പ്രസിദ്ധീകരിച്ച പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റിന്മേൽ ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചതിനു ശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഈ അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ മേൽ വെബ് സൈറ്റിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കേണ്ടതും 24.11.2022 മുതൽ 25.11.2022 വൈകുന്നേരം 4.00 മണിക്ക് മുമ്പായി അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കേളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്. ഓൺലൈൻ മോപ്പ്-അപ്പ് അലോട്ട്മെന്റിലൂടെ ലഭിക്കുന്ന അഡ്മിഷൻ അന്തിമമായിരിക്കും. യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.