വഴിയിൽ കൂടി കടന്നു പോകുന്നവർക്കു മുന്നിൽ പ്രതിമകളായി അഭിനയിച്ച് പേടിപ്പിക്കുന്ന ട്രോൾ വീഡിയോകളും മറ്റും കണ്ടിരിക്കുമല്ലോ. എന്നാൽ അതൊരു വളർന്നു വരുന്ന കരിയർ സാധ്യത ആണെന്നറിയാമോ?

അഡ്വേർടൈസിംഗ് ആണ് ഇന്ന് ഒരു വസ്തു – വസ്ത്രമോ, ഇലക്ട്രോണിക് മെഷീനറികളോ, ഭക്ഷണ പദാർത്ഥങ്ങളോ അങ്ങനെ എന്തു തന്നെ ആയിക്കോട്ടെ – എത്രത്തോളം ജനങ്ങളിലേക്ക് എത്തുന്നു, എത്രത്തോളം അത് സ്വീകാര്യമായി വിൽക്കപ്പെടുന്നു എന്നതൊക്കെയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. വലിയ ഷോപ്പിംഗ് മാളുകൾ ഇന്ന് എല്ലാ നഗരങ്ങളിലുമുണ്ട്. തുണിക്കടകൾ, മുതൽ കണ്ണട കടകൾ വരെ, അവിടെയെല്ലാം പരസ്യങ്ങൾ പോലെ, വഴിയാത്രക്കാരെ ആകർഷിച്ച് കടകളിൽ പ്രവേശിക്കുവാൻ തോന്നിക്കും വിധമുള്ള പ്രതിമകളും കാണാറുണ്ട്. പോസ്റ്ററുകളും പരസ്യ ബോർഡുകളും എന്നതിൽ നിന്നും ജനകീയമായ ഒരു പരസ്യതന്ത്രമായിരുന്നു ഇത്.

 

ജനശ്രദ്ധ പിടിച്ചുപറ്റുക എന്നതിനുപരി, ആ കടയിലെ വസ്തു, വസ്ത്രമോ, കണ്ണടകളോ, മറ്റ് ആക്‌സസറികളോ, അത് മനുഷ്യ രൂപത്തിൽ അവതരിപ്പിക്കുക വഴി, അത് ഒരാൾ ധരിച്ചാൽ എങ്ങനെ ഇരിക്കും എന്ന് പെട്ടെന്ന് വിലയിരുത്താനും, ഇഷ്ടപ്പെട്ടാൽ ആ കടയിൽ തന്നെ കയറി, വാങ്ങുവാനും സാധിക്കും. ട്രെയ്‌ലർ കണ്ടിഷ്ടപ്പെട്ട് സിനിമ കാണാൻ കയറുന്ന പോലെ. എന്നാൽ പ്രതിമകൾ എന്ന ആശയത്തിൽ നിന്നും നവീനത കൊണ്ടുവന്നതാണ് മനുഷ്യർ തന്നെ പ്രതിമകളായി, അതായത്, ലൈവ് മാനക്വിൻ അഥവാ മനുഷ്യ പ്രതിമകൾ എന്നതിലേക്ക് വന്നത്.

അതല്ലാതെ തന്നെ പൊതുസ്ഥലങ്ങളിലും തെരുവുകളിലുമെല്ലാം ഇതൊരു കലാരൂപമായി അവതരിപ്പിക്കുന്നവരും ഉണ്ട്. കാഴ്ച്ചക്കാരുമായി എങ്ങനെ ഇടപെടാൻ സാധിക്കുന്നു, എത്രത്തോളം അവരെ ആശ്ചര്യപ്പെടുത്താൻ സാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വരുമാനം മാറും. വസ്ത്ര കമ്പനികളിൽ ഫിറ്റിങ് മോഡലുകളായും പ്രവർത്തിക്കാം. വിദ്യാഭ്യാസ യോഗ്യതകളില്ലെങ്കിലും, ശരീരം വ്യക്തമായ നിയമിതമായ ആകാരത്തിലും വലുപ്പത്തിലും, ചർമ്മം പറഞ്ഞിട്ടുള്ള നിറത്തിലും മൃദുത്വത്തിലും നിലനിർത്തുക എന്നത് സർവ്വപ്രധാനമാണ്. ശരീരവടിവ് മുതൽ മുടിയുടെ നിറം വരെ, മൂക്കിന്റെ വലുപ്പം മുതൽ വിരലുകളുടെ നീളം വരെ. മോഡലിംഗ് പ്രശസ്തിയിലേയ്ക്കുള്ള എളുപ്പമാർഗ്ഗമല്ല. എന്നാൽ അതിഷ്ടപ്പെട്ട് തിരഞ്ഞെടുക്കുന്നവർ വളരെയധികം ആസ്വദിക്കുന്ന ഒരു കരിയർ ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!