കേന്ദ്ര വിവരസാങ്കേന്തിക മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും മേൽനോട്ട നിർവഹണത്തിലും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമായും ഉണ്ടാകണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിമാസം 20,000 മുതൽ 25,000 വരെ രൂപ ശമ്പളം ലഭിക്കും. ജനറൽ /ഒ.ബി.സി. അപേക്ഷകർക്ക് 500 രൂപയും എസ്.സി. / എസ്.ടി. / ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ / പ്രവൃത്തി പരിചയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 2 പാസ്പോര്ട്ട് സൈസ് ഫോട്ടോകളും BROADCAST ENGINEERING CONSULTANTS INDIA LIMITEDന്റെ പേരിൽ ഡൽഹിയിൽ മാറാവുന്ന 500 / 250 രൂപയുടെ ഡി.ഡി. സഹിതം Assistant Manager HR, BECIL Corporate Office, BECIL Bhavan, C-56/A-17, Sector-62, Noida – 201307 – (UP.) എന്ന വിലാസത്തിൽ അയക്കുകയോ നേരിൽ എത്തിക്കുകയോ ചെയ്യുക.

അപേക്ഷാഫോറം ഔദ്യോഗിക വെബ്‌സൈറ്റായ www.becil.comൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!