ന്യൂ ഡൽഹിയിലെ നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. മൈക്രോബയോളജി, ബയോടെക്‌നോളജി, ലൈഫ് സയൻസ്, മോളിക്യൂലർ ബയോളജി, ബയോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ എം.എസ് .സി ബിരുദാനന്തര ബിരുദധാരികൾ, ബയോ ടെക്‌നോളജി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് എന്നിവയിൽ ബി.ഇ. / ബി.ടെക്, ബയോ ടെക്‌നോളജി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് എന്നിവയിൽ എം.ഇ. /എം.ടെക് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് നെറ്റ് ഉണ്ടായിരിക്കണം.

മോളിക്യൂലർ ബയോളജി, ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് എന്നിവയിൽ നല്ല പരിഗജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ Dr.Yatender Kumar, Assistant Professor and Principal Inverstigator – DST -SERB project, Division of Biological Sciences & Engineering, Netaji Subhas Institute of Technology (NSIT), Dwarka Sector 3, New Delhi – 11078 എന്ന വിലാസത്തിലോ അയയ്ക്കുക. അപേക്ഷ അയയ്ക്കുമ്പോൾ ഇ-മെയിൽ സബ്ജക്ടായും തപാൽ ആയി അയക്കുമ്പോൾ കവറിനു പുറത്തും Application for JRF in DST-SERB sponsored project ECR/2016/001752 എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 21 സെപ്റ്റംബർ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!