Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
അടിസ്ഥാന യോഗ്യത മാത്രം നേടിയത് കൊണ്ട് മാത്രം ഇക്കാലഘട്ടത്തില്‍ ആരും ജോലിക്ക് പ്രാപ്തരാവുന്നില്ലയെന്നതാണ് സത്യം. ഓരോ രംഗത്തെ ജോലിക്കും സഹായകമായ വിധത്തില്‍ ഏതെങ്കിലും ഡിപ്ലോമയാ, പി ജി ഡിപ്ലോമയോ അധികമായി നേടിയെടുക്കുന്നത് തൊഴില്‍ വിപണിയില്‍ ഏറെ ഗുണം ചെയ്യും.
ഡിസ്റ്റിലറികളിലും ഷുഗര്‍ ഫാക്ടറികളിലും ജോലി ചെയ്യുവാന്‍ പ്രാപ്തരാക്കുന്നയൊരു കോഴ്സാണ് ഇന്‍ഡസ്ട്രിയല്‍ ഫെര്‍മെന്‍റേഷന്‍ ആന്ഡ് ആല്‍ക്കഹോള്‍ ടെക്നോളജി. ആല്‍ക്കഹോള്‍ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളാണ് പ്രധാന പഠന വിഷയം. ഫെര്‍മന്‍റേഷന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍, ഫെര്‍മന്‍റേഷനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, ഫെര്‍മന്‍റേഷന്‍ രീതികള്‍, അതിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍, ഈ പ്രവര്‍ത്തനത്തിലെ മാലിന്യ നിയന്ത്രണം, ഉല്‍പ്പന്നത്തിന്‍റെ ഗുണ നിലവാര നിയന്ത്രണം എന്നിവയുമെല്ലാം പഠന വിഷയങ്ങളാണ്. കോഴ്സിന് ശേഷം ബ്രീവിങ്ങ് എഞ്ചി*നിയറായി വിവിധ ഡിസ്റ്റിലറികളില്‍ ജോലി നോക്കുവാന്‍ കഴിയും.
ഒരു വര്‍ഷമാണ് ഈ പി ജി ഡിപ്ലോമാ പ്രോഗ്രാമിന്‍റെ കാലാവധി. ഇതില്‍ നാലു മാസത്തെ പ്രായോഗിക പരിശീലനവും ഉള്‍പ്പെടും.
യോഗ്യത
കെമിസ്ട്രി, വൈന്‍ ടെക്നോളജി,, ബയോടെക്നോളജി, മൈക്രോ ബയോളജി, ആല്‍ക്കഹോള്‍ ടെക്നോളജി എന്നിവയിലുള്ള ബി എസ് സി ബിദുദമോ, കെമിക്കല്‍ എഞ്ചിനിയറിങ്ങ്, ബയോടെക്നോളജി എന്നിവയിലുള്ള ബി ടെക് ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാവും.
എവിടെ പഠിക്കാം
1. നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കല്യാണ്‍പൂര്‍, ഉത്തര്‍പ്രദേശ് – 208017 (http://nsi.gov.in/)
2. വസന്ത് ദാദാ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെ, മഹാരാഷ്ട്ര (http://www.vsisugar.com/)