കൊച്ചി തുറമുഖ ട്രസ്റ്റിൽ എല്ലാ വിഭാഗത്തിലുമുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. 5 വര്ഷത്തേയ്ക്കാണ് നിയമനം. പാർട്ട് ടൈം ആണ്. സ്പെഷ്യലൈസേഷനിൽ പോസ്റ്റ് ഗ്രാജുവേഷനു ശേഷം കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

നിലവിൽ പാർട്ട് ടൈം ഡോക്ടർമാരായി സേവമനുഷ്ഠിക്കുന്നവർ തുടരാൻ താല്പര്യപ്പെടുന്നുവെങ്കിൽ ഒക്ടോബർ 30നു മുൻപ് ചീഫ് മെഡിക്കൽ ഓഫീസറെ രേഖാമൂലം അറിയിക്കണം. ഇപ്പോൾ പാനലിൽ ഉള്ളവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി Chief Medical Officer, Cochin Port Trust Hospital, Cochin- 682 003 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847049026 എന്ന നമ്പറിൽ ചീഫ് മെഡിക്കൽ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!