ഒരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തം കാലിൽ നിൽക്കാൻ, അത് അഭിമാനത്തോടെ സമൂഹത്തോട് വിളിച്ചുപറയാൻ, സുരക്ഷിതമായി ജീവിക്കാൻ ഒക്കെ ഒരു സ്ഥിരവരുമാനം നമ്മെ സഹായിക്കും. പക്ഷെ അത് അത്ര എളുപ്പമല്ല, ജോലി അന്വേഷിച്ച് കണ്ടെത്തി അത് നേടൽ കുറച്ച് ടാസ്ക് ആണ്. പലയിടത്തും അന്വേഷിച്ചും കയറിയിറങ്ങിയും ഇന്റർവ്യൂ അറ്റെൻഡ് ചെയ്തും മടുക്കുന്ന ഒരവസ്ഥ വരെ ഉണ്ടായേക്കാം പലരുടെ ജീവിതത്തിലും. എന്താണ് ഈ ഒരു പ്രശ്നത്തിന് പരിഹാരം? ജോലി തേടി കമ്പനികളായ കമ്പനികൾ തോറും കയറിയിറങ്ങേണ്ട എന്ന സ്ഥിതി ആയാലോ? അത് തന്നെ കയറിയിറങ്ങേണ്ട എന്ന് തന്നെ. മറിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും കമ്പനിയും നിങ്ങളുടെ തൊട്ടടുത്ത് വന്നാലോ? 

Job fair plus

നിങ്ങൾക്കുമുന്നിലുള്ള അങ്ങനെയൊരു അവസരത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കേരളത്തിലെ പല ജില്ലകളിലെയും വിവിധ പഞ്ചായത്തുകളിലായി മെഗാ തൊഴിൽമേളകൾ നടന്നുവരികയാണ്. പ്രശസ്ത കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഇത്തരം ജോബ് ഫെയറുകളിലൂടെ 100 കണക്കിനാളുകൾക്ക് ഇപ്പോൾ തന്നെ ജോലി ലഭിച്ചു കഴിഞ്ഞു. 10000 രൂപ മുതൽ 65000 രൂപ വരെ വരുമാനമുള്ള ജോലികളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പത്താം ക്ലാസുമുതൽ പി ജി വരെ യോഗ്യത ഉള്ള ആർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം. 

കാക്കനാട് ഇൻഫോ പാർക്കിൽ പ്രവർത്തിച്ചുവരുന്ന ഫ്യൂച്ചർ ലീപ് എന്ന സ്ഥാപനമാണ് ഈ തൊഴിൽ മേളകളുടെ സംഘാടകർ. സംസ്ഥാന സർക്കാരുമായി ചേർന്ന് ഇതിനോടകം 100 ൽ അധികം ജോബ് ഫെയറുകൾ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച ടീം ആണ് ഫ്യൂച്ചർ ലീപിന്റേത്. അതുകൊണ്ട് തന്നെ 100 ശതമാനം വിശ്വാസ്യതയാണ് ഫ്യൂച്ചർ ലീപ്പ് മുന്നോട്ട് വെക്കുന്നതും. 

നിങ്ങൾക്കും ഈ തൊഴിൽ മേളകളുടെ ഭാഗവാക്കാകാം. എങ്ങനെ എന്നാൽ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ജോബ്‌ഫെയർ പ്ലസ് എന്ന വെബ്‌സൈറ്റിൽ കയറി ജോബ് സീക്കറായി രജിസ്റ്റർ ചെയ്യുക. ശേഷം നിങ്ങളുടെ ജില്ലയിലെ, അല്ലെങ്കിൽ തൊട്ടടുത്തുള്ള പഞ്ചായത്തിലെ ജോബ് ഫെയർ തിരഞ്ഞെടുക്കുക. ജോബ് ഫെയർ നടക്കുന്ന അന്നേ ദിവസം അതാത് ഇടങ്ങളിലെത്തി ജോബ് ഫെയറിൽ പങ്കെടുക്കാം. നിങ്ങളുടെ യോഗ്യതയും താല്പര്യവും നോക്കി ജോലിയും കമ്പനിയും തിരഞ്ഞെടുത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് നിങ്ങളുടെ സ്വപ്ന ജോലി സ്വന്തമാക്കാം. രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണ്. 

Job fair plus

ഉദ്യോഗാർത്ഥികൾക്ക് മാത്രമല്ല, മികച്ച തൊഴിലാളികളെ അന്വേഷിക്കുന്ന കമ്പനികൾക്കും ജോബ് ഫെയർ  പ്ലസിന്റെ വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്ത് ജോബ് ഫെയറുകളുടെ ഭാഗമാകാൻ കഴിയും. ഒരു എംപ്ലോയർ ആയി രജിസ്റ്റർ ചെയ്ത ശേഷം ഒഴിവുകൾ ലിസ്റ്റ് ചെയ്യുക. ശേഷം ജോബ് ഫെയറുകളിൽ പങ്കെടുത്ത് ഇന്റർവ്യൂ ചെയ്ത് മികച്ച കാന്റിഡേറ്റുകളെ സെലക്ട് ചെയ്താൽ മാത്രം മതി. കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഈയൊരവസരം. പുതിയ ജോബ് ഫെയറുകൾ വരുന്ന മുറക്ക് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതുമാണ്. സംശയങ്ങൾക്ക് വിളിക്കാനുള്ള നമ്പർ താഴെകൊടുക്കുന്നുണ്ട്. അതോടൊപ്പം തന്നെ ജോബ്‌ഫെയർ പ്ലസിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ചുവടെ ചേർക്കുന്നു. ഈ അവസരം നിങ്ങളോരോരുത്തരും ഉപയോഗപ്രദമാക്കുന്നതിനോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യാനും ശ്രദ്ധിക്കുക. ആത്മവിശ്വാസത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുന്ന ജോലി എല്ലാവർക്കും സ്വന്തമാകട്ടെ.