ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിൽ ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിലേക്ക് സയന്റിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് സി (പ്രോഗ്രാമിങ്), സയന്റിസ്റ്റ് ബി (ബയോ കെമിസ്ട്രി)(എസ്.സി.), സയന്റിസ്റ്റ് ബി (സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസ്) (എസ്.ടി), സയന്റിസ്റ്റ് ബി (മെഡിക്കൽ), ടെക്നിക്കൽ ഓഫീസർ ബി (എപ്പിഡെമിയോളജി യൂണിറ്റ്) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദമായ വിജ്ഞാപനത്തിനു www.nirt.res.in, www.icmr.nic.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
അനുബന്ധ രേഖകൾ സഹിതം Director in Charge, National Institute for Research in Tuberculosis, No.1, Mayor Sathyamoorthy Road, Cherpet, Chennai, Tamil Nadu – 600031എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഒക്ടോബർ 30.