ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റിംഗ് ലാബുകളിൽ അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 3 ഒഴിവുകളുണ്ട്. താത്കാലിക നിയമനമാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് താമസിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രി / അനാലിറ്റിക്കൽ കെമിസ്ട്രി / ബയോകെമിസ്ട്രി / ഫുഡ് ടെക്നൊളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ഉയർന്ന പ്രായം 45 വയസ്സാണ്. 20,000 രൂപ ശമ്പളവും താമസ, ഭക്ഷണ സൗകര്യവും ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ തപാൽ മുഖേന സെപ്റ്റംബർ 30നകം തിരുവന ന്തപുരം തൈക്കാടുള്ള ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471 -2322833, 2322844 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.