എല്ലാ തരം മൃഗങ്ങളുടെയും ആരോഗ്യപരമായ കാര്യങ്ങളാണ് വെറ്ററിനറി സയൻസ് അഥവാ വെറ്ററിനറി മെഡിസിൻ പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്. ഈ വിഭാഗത്തിലുള്ള ഡോക്ടർമാരെ വെറ്ററിനേറിയൻസ് എന്ന അറിയപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളതോ, അപകടത്തിൽപ്പെട്ടതോ ആയ മൃഗങ്ങൾക്ക് മനുഷ്യർക്കെന്ന പോലെ ആരോഗ്യ പരിപാലനത്തിനായി മരുന്നുകൾ നൽകുക സർജറികൾ നടത്തുക തുടങ്ങിയവയെല്ലാം ചെയ്യുന്നവരാണിവർ.
ഈ ഡോക്ടർമാരെ മൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യക്ഷേമ സംരക്ഷകരെന്നും മനുഷ്യരുടെ ആരോഗ്യ സംരക്ഷകരെന്നും അറിയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കുള്ള സാംക്രമിക രോഗങ്ങൾ തടയുന്നതിലും മനുഷ്യരിൽനിന്ന് മൃഗങ്ങൾക്കുള്ള രോഗങ്ങൾ തടയുന്നതിലും ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോകമെമ്പാടും ലോകാരോഗ്യ സംഘടനയുടെയോ അതാത് രാജ്യങ്ങളുടെയോ അംഗീകാരമുള്ള 450 ഓളം വെറ്ററിനറി കോഴ്‌സുകളുണ്ട്. ഇതിൽ മൂന്നിൽ ഒരു ശതമാനം കോഴ്സുകൾ ആണ് ഡോക്ടർ ബിരുദം നൽകുന്നത്. ഇന്ത്യയിൽ വെറ്ററിനറി സയൻസും ആനിമൽ ഹസ്ബൻഡറി സാധ്യതകൾ ഒരുപാടുളള പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. അനസ്തേഷ്യോളജി, കാർഡിയോളജി, അത്യാഹിതം, ഇന്റേണൽ മെഡിസിൻ, ന്യൂറോളജി, ഓങ്കോളജി, ഒഫ്‌താൽമോളജി എന്നിവയാണ് ഈ മേഖലയിലെ സ്‌പെഷലൈസേഷനുകള്‍.
ഏവിയൻ പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, ജനറൽ വെറ്ററിനറി മൈക്രോ ബയോളജി, വെറ്ററിനറി ഫിസിയോളജി, വൈൽഡ് / സൂ ആനിമൽ ഹെൽത്ത് കെയർ ആൻഡ് മാനേജ്മെന്റ്, ഫിഷ് പ്രൊഡക്ഷൻ എന്നിവയാണ് കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടാകുക. പ്ലസ് ടൂവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പാസായവർക്കാണ് വെറ്ററിനറി മേഖലയിലെ കോഴ്സുകൾ പഠിക്കാനാവുക. അതാത് യൂണിവേഴ്സിറ്റികൾ അനുശാസിക്കുന്ന എൻട്രൻസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ്സുകൾക്ക് പ്രവേശനം. ഓൾ ഇന്ത്യാ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യ പ്രീ-വെറ്ററിനറി ടെസ്റ്റ് പരീക്ഷയുമുണ്ട്. വെറ്ററിനറി കോളജുകളിലെ മൊത്തം സീറ്റുകളിലെ 15 ശതമാനം സീറ്റുകളും ഇൗ ടെസ്റ്റ് പാസാകുന്നവർക്കാണ് ലഭിക്കുക.
ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ്, ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസസ് (ബി.വി.എസ്.സി.) ഇൻ ആനിമൽ ജനറ്റിക്സ് ആൻഡ് ബ്രീഡിങ്, ബി.വി.എസ്.സി. ആനിമൽ പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, ബി.വി.എസ്.സി. എക്സ്റ്റൻഷൻ എജ്യൂക്കേഷൻ (വെറ്ററിനറി), ബി.വി.എസ്.സി. വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്ടെട്രിക്സ്, ബി.വി.എസ്.സി. വെറ്ററിനറി പാരസൈറ്റോളജി, ബി.വി.എസ്.സി വെറ്ററിനറി പാത്തോളജി, ബി.വി.എസ്.സി. വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, ബി.വി.എസ്.സി. ആനിമൽ ന്യൂട്രിഷൻ, ബി.വി.എസ്.സി. വെറ്ററിനറി അനാറ്റമി ആൻഡ് ഹിസ്റ്റോളജി, ബി.വി.എസ്.സി. വെറ്ററിനറി മെഡിസിൻ, പബ്ലിക് ഹെൽത്ത് ആൻഡ് ഹൈജീൻ, ബി.വി.എസ്.സി. വെറ്ററിനറി മൈക്രോ ബയോളജി, ബി.വി.എസ്.സി. വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്ക്സിക്കോളജി, ബി.വി.എസ്.സി. വെറ്ററിനറി ഫിസിയോളജി, ബാച്ചിലർ ഓഫ് വെറ്ററിനറി മെഡിസിൻ എന്നിവയാണ് ഇൗ മേഖലയിലെ ബിരുദ കോഴ്സുകൾ.
എം.എസ്.സി. ക്വാളിറ്റി സിസ്റ്റംസ് ഇൻ ഡെയറി പ്രോസസ്സിംഗ്, എം.എസ്.സി. ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, എം.എസ്.സി. ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ടെക്നോളജി, എം.എസ്.സി. വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്ടെട്രിക്സ്, എം.എസ്.സി. വെറ്ററിനറി മെഡിസിൻ, എം.എസ്.സി. വെറ്ററിനറി മൈക്രോ ബയോളജി, എം.എസ്.സി. വെറ്ററിനറി പാരസൈറ്റോളജി, എം.എസ്.സി വെറ്ററിനറി ഫാർമാക്കോളജി ആൻഡ് ടോക്ക്സിക്കോളജി, എം.എസ്.സി. വെറ്ററിനറി ഹെൽത്ത്, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, വൈൽഡ് ലൈഫ് സ്റ്റഡി, എം. ടെക് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി, മാസ്റ്റർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, എം.വി.എസ്. സി. ആനിമൽ ബയോ കെമിസ്ട്രി, എം.വി.എസ്.സി. ആനിമൽ ബയോ ടെക്നോളജി, എം.വി.എസ്.സി. ആനിമൽ ബ്രീടിങ് ആൻഡ് ജനറ്റിക്സ്, എം.വി.എസ്.സി. ആനിമൽ ന്യൂട്രീഷൻ, എം.വി.എസ്.സി. ബയോ സ്റ്റാറ്റിസ്റ്റിക്സ്, എം.വി.എസ്.സി. എപ്പിഡെമിയോളജി, എം.വി.എസ്.സി. എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, എം.വി.എസ്.സി. ലൈവ് സ്റ്റോക്ക് ഇക്കണോമിക്സ്, എം.വി.എസ്.സി. ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, എം.വി.എസ്.സി. ലൈവ് സ്റ്റോക്ക് പ്രോഡക്റ്റ് ടെക്നോളജി, എം.വി.എസ്.സി. വെറ്ററിനറി അനാറ്റമി ആൻഡ് ഹിസ്റ്റോളജി, എം.വി.എസ്.സി. വെറ്ററിനറി ആൻഡ് ആനിമൽ ഹസ്ബൻഡറി എക്സ്റ്റൻഷൻ, എം.വി.എസ്.സി. വെറ്ററിനറി ആനിമൽ റീപ്രോഡക്ഷൻ, എം.വി.എസ്.സി. വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്ടെട്രിക്സ്, എം.വി.എസ്.സി. വെറ്ററിനറി ഇമ്മ്യൂണോളജി, എം.വി.എസ്.സി. വെറ്ററിനറി മെഡിസിൻ, എം.വി.എസ്.സി. വെറ്ററിനറി മൈക്രോ ബയോളോജി, എം.വി.എസ്.സി. വെറ്ററിനറി പാരാസൈറ്റോളജി, എം.വി.എസ്.സി. വെറ്ററിനറി പാത്തോളജി, എം.വി.എസ്.സി. വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, എം.വി.എസ്.സി. വെറ്ററിനറി ഫിസിയോളജി ആൻഡ് ബയോ കെമിസ്ട്രി, എം.വി.എസ്.സി. വെറ്ററിനറി ഫിസിയോളജി, എം.വി.എസ്.സി. വെറ്ററിനറി പ്രിവൻറ്റീവ് മെഡിസിൻ, എം.വി.എസ്.സി. വെറ്ററിനറി പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡെമിയോളജി, എം.വി.എസ്.സി. വെറ്ററിനറി പബ്ലിക് ഹെൽത്ത്, എം.വി.എസ്.സി. വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, എം.വി.എസ്.സി. വെറ്ററിനറി വയറോളജി, എം.വി.എസ്.സി. വെറ്ററിനറി അനാട്ടമി, എം.വി.എസ്.സി. വെറ്ററിനറി വൈൽഡ് ലൈഫ് എന്നിവയിൽ ബിരുദാനന്തര ബിരുദത്തിനു അവസരമുണ്ട്.
ഗവേഷണത്തിന് താൽപര്യമുള്ളവർക്ക് ആനിമൽ ഹസ്ബൻഡറി എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ആനിമൽ ന്യൂട്രീഷൻ, ആനിമൽ സയൻസ്, വെറ്ററിനറി അനാട്ടമി ആൻഡ് ഹിസ്റ്റോളജി, വെറ്ററിനറി ബയോ കെമിസ്ട്രി, വെറ്ററിനറി എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്ടെട്രിക്സ്, വെറ്ററിനറി മെഡിസിൻ, വെറ്ററിനറി മൈക്രോ ബയോളോജി, വെറ്ററിനറി പാരാസൈറ്റോളജി, വെറ്ററിനറി പാത്തോളജി, വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, വെറ്ററിനറി ഫിസിയോളജി, വെറ്ററിനറി പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡെമിയോളജി, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി എന്നിവയിൽ ഡോക്ടറൽ ഫിലോസോഫിക്കും അവസരമുണ്ട്.
വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹെൽത്ത് സയൻസിൽ ഡിപ്ലോമയും കപ്പാസിറ്റി ബിൽഡിംഗ് ഫോർ ലൈവ് സ്റ്റോക്ക് ടെക്നോളജി എന്റർപ്രൈസസിൽ സർട്ടിഫിക്കറ്റ് കോഴ്‌സും ലഭ്യമാണ്.
കേരളത്തിൽ പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, മണ്ണൂത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, വെള്ളാണിക്കരയിലെ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി എന്നിവയാണ് ബിരുദ, ബിരുദ്ധാനന്തര ബിരുദ കോഴ്‌സുകൾ ഉള്ള കോളേജുകൾ.
ഹിമാചൽ പ്രദേശിലെ ചൗധരി സർവൻ കുമാർ അഗ്രികൾച്ചറൽ വിശ്വവിദ്യാലയ, കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഓഫ് ആനിമൽ ആൻഡ് ഫിഷറി സയൻസസ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത്, ഉത്തർ പ്രദേശിലെ കോളേജ് ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, ജെ.എസ്. യൂണിവേഴ്‌സിറ്റി, അലഹബാദ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പശു ചികിത്സ വിഗ്യാൻ വിശ്വവിദ്യാലയ, നരേന്ദ്ര ദേവ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചന്ദ്ര ശേഖർ ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി, ഉദയ് പ്രതാപ് കോളേജ്, സർദാർ വല്ലഭായ് പട്ടേൽ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി, അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റി, ഭണ്ഡൽഖണ്ഡ് യൂണിവേഴ്‌സിറ്റി, ഹരിയാനയിലെ ലാലാ ലജ്‌പത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷൻ ആൻഡ് റിസർച്ച്, നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വിനസ്സ്, നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോളേജ് ഓഫ് വെറ്ററിനറി സയൻസസ്, ഉത്തരാഖണ്ഡിലെ ഗോവിന്ദ് ബല്ലഭ് പാന്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി, നാമക്കല്ലിലെ വെറ്ററിനറി കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാജസ്ഥാനിലെ മഹാത്മ ഗാന്ധി വെറ്ററിനറി കോളേജ്, അപ്പോളോ കോളേജ് ഓഫ് വെറ്ററിനറി മെഡിസിൻ, നാഷണൽ റിസർച്ച് സെന്റർ ഓഫ് ക്യാമൽ, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, നിംസ് യൂണിവേഴ്‌സിറ്റി, ഓ.പി.ജെ,എസ്. യൂണിവേഴ്‌സിറ്റി, ജാർഖണ്ഡിലെ ബിർസ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഗുജറാത്തിലെ വൻബന്ധു കോളേജ് ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, കോളേജ് ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, നവസാരി അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ജുനാഗധ് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ആനന്ദ് അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി, സർദാർക്രൂശിനഗർ ദണ്ഡിവാഡ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്രയിലെ ക്രാൻതീസിൻ നാനാ പാട്ടീൽ കോളേജ് ഓഫ് വെറ്ററിനറി സയൻസ്, കോളേജ് ഓഫ് അഗ്രികൾച്ചർ, ബോംബൈ വെറ്ററിനറി കോളേജ്, നാഗ്പൂർ വെറ്ററിനറി കോളേജ്, മഹാരാഷ്ട്ര ആനിമൽ ആൻഡ് ഫിഷറി സയൻസസ് യൂണിവേഴ്‌സിറ്റി ഒറീസയിലെ, കർണ്ണാടകയിലെവെറ്ററിനറി കോളജ് വിദ്യാനഗർ, വെറ്ററിനറി കോളജ് (ബാംഗ്ളൂർ), കിറ്റ് വായ് മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺകോളജി, കർണ്ണാടക വെറ്ററിനറി ആനിമൽ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്‌സിറ്റി, ഒറീസ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി, സിക്കിമിലെ ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രെയ്റ്റഡ് ലേർണിങ്ങ് ഇൻ മാനേജ്‌മന്റ്, നാഗാലാൻഡിലെ നാഷണൽ റിസർച്ച് ഫോർ മിതുൻ, ശ്രീനഗറിലെ ഷേർ-ഈ-കാശ്മീർ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി ഓഫ് കാശ്മീർ, ബീഹാറിലെ നളന്ദ ഓപ്പൺ യൂണിവേഴ്‌സിറ്റി, ബീഹാർ വെറ്ററിനറി കോളേജ്, ബീഹാർ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ പോസ്റ്റ് ഗ്രാജുഗേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ആനിമൽ സയൻസസ്, തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, വെറ്ററിനറി കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുനെൽവേലി, ഒറതനാട് ക്യാമ്പസ്, മദ്രാസ് വെറ്ററിനറി കോളേജ്, തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വരാ വെറ്ററിനറി യൂണിവേഴ്‌സിറ്റി, പുതുച്ചേരിയിലെ രാജീവ് ഗാന്ധി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഛത്തീസ്ഗറിലെ ഛത്തീസ്‌ഗർ കാമദേനു വിശ്വവിദ്യാലയ, പഞ്ചാബിലെ ഗുരു കാശി യൂണിവേഴ്‌സിറ്റി, ഗുരു അംഗത് ദേവ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, ആസാമിലെ ആസാം അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് വെറ്ററിനറി സയൻസസ്, ഹിമാചൽ പ്രദേശിലെ കോളേജ് ഓഫ് അഗ്രിക്കൾച്ചർ, കോളേജ് ഓഫ് ബേസിക് സയൻസസ്, മധ്യപ്രദേശിലെ കോളേജ് ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, നാനാ ജി ദേശ്‌മുഖ് പശു ചികിത്സ വിഗ്യാൻ വിശ്വവിദ്യാലയ, ദേശ്‌മുഖ് വെറ്ററിനറി സയൻസ് ജബൽപൂർ, ചണ്ടീഗറിലെ ശിവാലിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യൂക്കേഷൻ, ആന്ധ്രാ പ്രദേശിലെ എൻ.ടി.ആർ. കോളേജ് ഓഫ് വെറ്ററിനറി സയൻസ്, മിസോറാമിലെ കോളേജ് ഓഫ് വെറ്ററിനറി സയൻസസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, ഒറീസയിലെ കോളേജ് ഓഫ് വെറ്ററിനറി സയൻസസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, ഉത്തരാഖണ്ഡിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, തെലങ്കാനയിലെ പി.വി. നരസിംഹ റാവു തെലങ്കാന വെറ്ററിനറി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇന്ത്യയിലെ മികച്ച കോളേജുകൾ.