കൊച്ചി കപ്പൽശാലയിലും ഹൂഗ്ലി ഡോക്ക് ആൻഡ് പോർട്ട് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന്റെയും കൊച്ചി കപ്പൽശാലയുടെയും സംയുക്ത സംരംഭമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാർഡിലുമായി ഡെപ്യൂട്ടി മാനേജർ, മാനേജർ,അസിസ്റ്റന്റ് ജനറൽ മാനേജർ,സീനിയർ മാനേജർ തസ്തികകളിൽ 15 ഒഴിവുകളുണ്ട്.
കൊച്ചി കപ്പൽശാലയിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (മറൈൻ) -1, സീനിയർ മാനേജർ (മാർക്കറ്റിംഗ്- മറൈൻ) -1, മാനേജർ (മറൈൻ) -2, ഡെപ്യുട്ടി മാനേജർ (സി.എസ്.ആർ.) -2 എന്നിങ്ങനെയാണ് ഒഴിവുകൾ. 7 മുതൽ 15 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാർഡിൽ ഡെപ്യുട്ടി ജനറൽ മാനേജർ (പ്രോജക്ട്സ് ആൻഡ് ഓപ്പറേഷൻസ്) -1, മാനേജർ (മെക്കാനിക്കൽ , ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് ഹ്യുമൻ റിസോഴ്സ്സ്, ഫിനാൻസ്, നേവൽ ആർകിടെക്ട് ) -5, ഡെപ്യുട്ടി മാനേജർ (ഇലക്ട്രിക്കൽ , സിവിൽ സേഫ്റ്റി) – 3 എന്നിങ്ങനെയാണ് ഒഴിവുകൾ . ഡെപ്യുട്ടി ജനറൽ മാനേജർ തസ്തികയിൽ 18 വർഷത്തെയും മാനേജർ തസ്തികയിൽ 9 വർഷത്തെയും, ഡെപ്യുട്ടി മാനേജർ തസ്തികയിൽ 7 വർഷത്തെയും പ്രവൃത്തി പരിചയം വേണം.
അപേക്ഷാഫീസ് : 1,000 രൂപ. അപേക്ഷകൾ http://www.cochinshipyard.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3.