സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ആണ് അഭികാമ്യ യോഗ്യത. മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം രംഗത്ത് കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം വേണം.

ഇംഗ്‌ളീഷിലും മലയാളത്തിലും മികച്ച രീതിയിൽ എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം. പ്രിന്റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനുള്ള കഴിവ് അപേക്ഷകന് വേണം. തിരഞ്ഞെടുപ്പ് കാമ്പയിനുകൾ നല്ല രീതിയിൽ സംഘടിപ്പിക്കാൻ സാധിക്കണം.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ധാരണയുണ്ടാവണം. 35,000-50,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകൾ ഡിസംബർ 31നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here